സംസ്‌കൃതോത്സവത്തില്‍ തുടര്‍ച്ചയായി 11-ാം വര്‍ഷവും ഓവറോള്‍ നേടി അസംപ്ഷന്‍ എ യു പി സ്‌കൂള്‍

Wayanad

സുല്‍ത്താന്‍ ബത്തേരി: കണിയാരത്ത് വെച്ച് നടന്ന വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ അസംപ്ഷന്‍ എ യു പി സ്‌കൂള്‍ ഓവറോള്‍ നേടി. തുടര്‍ച്ചയായി പതിനൊന്നാം വര്‍ഷമാണ് ഓവറോള്‍ നേടുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റും പി റ്റി എയും അനുമോദിച്ചു.

വിജയികള്‍ക്ക് റവ. ഫാ ജോസഫ് പരുവുമ്മേല്‍ സമ്മാനങ്ങള്‍ നല്‍കി. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ് മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ്റ്റിജി ചെറുതോട്ടില്‍, ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ്, സ്‌നോജ വി എം, ബീനാ മാത്യു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *