പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ മൊതക്കര വെള്ളമുണ്ട റോഡിൻ്റെ പടിഞ്ഞാറത്തറ ടൗൺ ഭാഗത്തെ പ്രവർത്തികൾ ഉടൻ പൂര്‍ത്തീകരിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡൻ് ജോമോൻ വാളാത്തറ അവശ്യപ്പെട്ടു. പണി അനിശ്ചിതമായി നീളുന്നത് പടിഞ്ഞാറത്തറ നഗരത്തിലെത്തുന്നവര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഈ ഭാഗത്ത് റോഡിന് വേണ്ടത്ര വീതിയില്ലത്തിനാൽ ഗതാഗത കുരുക്ക് നിത്യ സംഭമായി മാറുകയാണ്. ജലസേചന വകുപ്പിൻ്റെ സ്ഥലത്ത് റോഡിലേക്കുള്ള മതിൽ പൊളിച്ച് റോഡിൻ്റെ വീതി കൂട്ടേണ്ട പ്രവർത്തിയും ഇതുവരെയും തുടങ്ങിയിട്ടില്ല. ടൂറിസ്റ്റ് വാഹനങ്ങൾ കൂടുതൽ എത്തുന്ന ദിനങ്ങളിൽ ഇവിടെ മണികൂറുകളോളം ഗതാഗത തടസ്സം അനുഭവപ്പെടുന്നത് പതിവാണ്.