ലാപ്പ്‌ടോപ്പുകള്‍ കൈമാറി

Wayanad

കല്പറ്റ: എസ് കെ എം ജെ ഹയര്‍ക്കെന്‍ഡറി സ്‌കൂളിന് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ യുടെ ഫണ്ടില്‍ നിന്നും അനുവദിച്ച നാല് ലക്ഷത്തി മുപ്പത്തി എട്ടായിരം രൂപക്കുള്ള പത്ത് ലാപ്‌ടോപ്പ്കള്‍ കൈമാറ്റം ചെയ്തു. എസ് കെ എം ജെ സ്‌കൂള്‍ പോലെ പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന മാനേജ്‌മെന്റുകള്‍ സംസ്ഥാനത്തിനാകെ മാതൃകയാണ് എന്നും വിദ്യഭ്യാസ മേഖലയിലെ പുരോഗതികള്‍ സമൂഹത്തിലാകെ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും എം എല്‍ എ പറഞ്ഞു. പി ടി എ പ്രസിഡന്റ് ഷാജു കുമാര്‍, പ്രിന്‍സിപ്പല്‍ സാവിയോ ഓസ്റ്റീന്‍, നഗരസഭ കൗണ്‍സിലര്‍ ടി മണി, പ്രധാന അധ്യാപകന്‍ അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *