കോഴിക്കോട്: ആദ്യ പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഐ ലീഗ് ആവേശത്തിലായി കോഴിക്കോട് നഗരവും ഗോകുലം കേരളാ എഫ്.സിയും. ഈ മാസം 28ന് സീസണിലെ ആദ്യ മത്സരത്തിന്
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ തുടക്കാമാകും. രണ്ട് തവണ ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്.സിയും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്ന ഇന്റര്‍ കാശി എഫ്.സിയും തമ്മില്‍ വൈകീട്ട്ഏഴിനാണ് ആദ്യ മത്സരം. മൂന്നാം കപ്പ് ലക്ഷ്യമിട്ടിറങ്ങുന്ന ഗോകുലം എഫ്.സിക്ക് കപ്പടിക്കാന്‍ കഴിഞ്ഞാല്‍ ഈ വര്‍ഷത്തെ ഐ.എസ്.എല്‍ മത്സരങ്ങളിലും പങ്കെടുക്കാന്‍ കഴിയും.
ഗോകുലം എഫ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിനോടകം തന്നെ ടിക്കറ്റ് വില്‍പ്പന തുടങ്ങി. ടീമിന്റെ ജേഴ്‌സി ലോഞ്ചിങ്ങും നടന്നു. ഹോം ഗ്രൗണ്ട് മത്സരങ്ങളില്‍ ചുവപ്പും എവേ മത്സരങ്ങളില്‍ പച്ചയും നിറത്തിലുള്ള ജേഴ്‌സിയാണ് ടീം അണിയുക. ഇത്തവണ സ്പാനിഷ് സ്‌െ്രെടക്കര്‍ അലജാന്‍ഡ്രോ സാഞ്ചസ് ലോപ്പസ് ടീമിനെ നയിക്കും. മലയാളി മിഡ് ഫീല്‍ഡര്‍ വി.എസ് ശ്രീക്കുട്ടന്‍ ആണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 11 മലയാളിതാരങ്ങളും അഞ്ച് വിദേശതാരങ്ങളും ടീമിലുണ്ട്.
സ്‌പെയിനില്‍നിന്നുള്ള ഡൊമിംഗോ ഒറാമസ് ടീമിന്റെ മുഖ്യ പരിശീലകനാകും. വെള്ളിയാഴ്ച ടീം ഗ്രൗണ്ടില്‍ പരിശീലനം നടത്തി. ശനിയാഴ്ച്ച വൈകീട്ട് ഏഴിന് പരിശീലന മത്സരവും നടത്തിയിരുന്നു. ലീഗിനായി സ്‌റ്റേഡിയത്തില്‍ മറ്റ് ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ഗ്രൗണ്ടിലെ ഫഌ്‌ലൈറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ സാങ്കേതിക വിദഗ്ധര്‍ ശനിയാഴ്ച വിലയിരുത്തി.
ഫ്‌ലെഡലൈറ്റുകളില്‍ ഇപ്പോഴും തകരാറുകളുണ്ട്. മത്സരങ്ങള്‍ ആരംഭിക്കുന്ന്തിന് മുന്‍പ് ലൈറ്റുകള്‍ സ്ഥാപിച്ച് ഗ്രൗണ്ട് ഒരുക്കാനാണ് ഗോകുലത്തിന്റെ ശ്രമം. ഇത്തവണ ഗോകുലത്തിന്റെ അഞ്ച് ഹോം ഗ്രൗണ്ട് മത്സരങ്ങളും വൈകിട്ട് ഏഴിനാണ്. കൂടുതല്‍ ആരാധകരെ എത്തിക്കാനായി ടീം മാനേജ്‌മെന്റിന്റെ പ്രത്യേക ആവശ്യ പ്രകാരമാണ് ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ക്ക് വൈകീട്ടത്തെ സമയക്രമം അനുവദിച്ചത്. ഉദ്ഘാടന മത്സരത്തിന് മുന്‍പ് സ്‌റ്റേഡിയത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈകിട്ട് 4.30 മുതല്‍ സംഗീത ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ സംഗീതപരിപാടിയുമുണ്ടാകും. അഭിനേതാവ് ദിലീപ് മുഖ്യാതിഥിയാകും. എല്ലാ ഹോം മത്സരങ്ങള്‍ക്ക് മുമ്പും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്. ഗോകുലം മാള്‍, സ്‌റ്റേഡിയം എന്നിവിടങ്ങളിലും ഗോകുലം ചിറ്റ്‌സ് ഓഫീസുകളിലും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഡിസംബര്‍ രണ്ടിനാണ് ഗോകുലത്തിന്റെ അവസാന ഹോം മത്സരം. ഡിസംബര്‍ 19നാണ് സീസണിലെ അവസാന മത്സരം.