അരീക്കോട്: ഫലസ്തീനില്‍ കൊന്നൊടുക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായി എം.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി പതിനായിരം വിദ്യാര്‍ത്ഥികളെ അണിനിരത്തി യുദ്ധ വിരുദ്ധ പ്രതിജ്ഞയും ഐക്യദാര്‍ഢ്യവും സംഘടിപ്പിച്ചു. ധാര്‍മ്മികതയാണ് മാനവികതയുടെ ജീവന്‍ എന്ന പ്രമേയത്തില്‍ അരീക്കോട് ഹൈസെക് വിദ്യാര്‍ത്ഥി സമ്മേളനത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടന്നത്.

എം.എസ്.എം സംസ്ഥാന പ്രസിഡന്റ് അമീന്‍ അസ് ലഹ് ചെങ്ങര യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എസ്.എം ഭാരവാഹികളായ സുഹ്ഫി ഇംറാന്‍ മദനി, സഅദുദ്ധീന്‍ സ്വലാഹി, ശാഹിദ് മുസ്ലിം ഫാറുഖി, അനസ് മഞ്ചേരി, ഷഫീഖ് സ്വലാഹി, ഫായിസ് മദനി, ജംഷീദ് ഇരിവേറ്റി, ലബീബ് സിയാംകണ്ടം, അബ്ദുസ്സലാം ശാക്കിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലെ മറ്റ് ജില്ലകളിലും വിദേശ രാജ്യങ്ങളിലും നടക്കുന്ന ഹൈസെക് വിദ്യാര്‍ത്ഥി സമ്മേളനങ്ങളില്‍ ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ക്കായുള്ള ഐക്യദാര്‍ഢ്യവും യുദ്ധ വിരുദ്ധ പ്രതിജ്ഞയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .