ജാമിഅ അൽ ഹിന്ദ് അൽ ഇസ് ലാമിയ്യ: വാർഷിക സമ്മേളനത്തിന് പാണക്കാട് ക്യാംപസിൽ ഉജ്ജ്വല തുടക്കം

Malappuram News

സൗദി മതകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ അവ്വാദ് ബിൻ സബ്തി അൽ അനസി പങ്കെടുക്കും

മലപ്പുറം : വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിലുള്ള ജാമിഅ അൽ ഹിന്ദ് സ്ഥാപനങ്ങളുടെ വാർഷിക സമ്മേളനത്തിന് പാണക്കാട് വനിതാ ക്യാംപസിൽ ഉജ്ജ്വല തുടക്കം. എസ്,എസ്,എൽ,സി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് 5 വർഷത്തെ മതപഠനത്തോടൊപ്പം, +2 ഡിഗ്രി ഉൾപ്പെടെയുള്ള സൗജന്യ കോഴ്സുകളുടെ പഠനമാണ് ജാമിഅയിൽ നടക്കുന്നത്.

4 വേദികളിലായി 15 സെഷനുകളിലായാണ് വാർഷിക സമ്മേളനം നടക്കുന്നത്. സമ്മേളനം നാളെ സമാപിക്കും. ദ്വിദിന വാർഷിക സമ്മേളനത്തിൻ്റെ ഉദ്ഘാടനം ജാമിഅ: സലഫിയ്യ ബനാറസ് ജനറൽ സെക്രട്ടറി ശൈഖ് അബ്ദുള്ള സഊദ് ബിൻ അബ്ദുൽ വഹീദ് അസ്സലഫി നിരവ്വഹിച്ചു

വിജ്ഞാന സമ്പാദനവും, വൈജ്ഞാനിക പ്രതിരോധവുമാണ് സമകാലിക വെല്ലുവിളികളെ അതിജയിക്കാനുള്ള മാർഗമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ശാന്തിയും സമാധാനവും എല്ലാം സമൂഹത്തിൻ്റെയും തേട്ടമാണെന്നും, ധാർമ്മിക ചിന്തയിലൂന്നിയ പഠനവും, ജീവിതവും നയിക്കുന്ന സമൂഹത്തിനേ ശാശ്വത സമാധാനം കൈവരിക്കാൻ സാധിക്കുകയുള്ളുവെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

യുദ്ധരംഗത്ത് പോലും നീതിപൂർവ്വം വർത്തിക്കണമെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ് ലാമെന്നും, ഒരു വിശ്വാസിക്കും തീവ്രവാദിയാകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൈവിക ചിന്തയും, പൗരബോധവും, പുതിയ തലമുറയിൽ വളർത്തിയെടുത്തെങ്കിലേ നമ്മുടെ രാജ്യത്ത് സമാധാനവും, നീതിബോധവുമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ സാധിക്കുകയുള്ളു എന്നതും നാം മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു

ജാമിഅ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി അദ്ധ്യക്ഷത വഹിച്ചു.
വിസ്ഡം സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് അർഷദ് അൽ ഹികമിതാനൂർ, ഉമ്മർ ഫൈസി ഖത്തർ, മുസ്ലിം ബിൻ ഹൈദർ, നബീൽ രണ്ടത്താണി, മൂസ സ്വലാഹി എന്നിവർ പ്രസംഗിച്ചു. സോവനീർ പ്രകാശനം വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ സജാദ്, കെ വി അലി ഹസ്സൻകുട്ടി സാഹിബിന് നൽകി നിർവ്വഹിച്ചു.

വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി സ്റ്റുഡൻ്റ്സ് മീറ്റ് നടന്നു. മുജാഹിദ് അൽ ഹിക മി അദ്ധ്യക്ഷത വഹിച്ചു.ശ മീൽ മഞ്ചേരി, സിനാൻ, റസീൻ കെ എന്നിവർ പ്രസംഗിച്ചു.

സൗദി അറേബ്യ എമ്പസിയുമായി സഹകരിച്ച് ക്യാംപസ് വിദ്യാർഥികൾക്കായി ജാമിഅ അൽ ഹിന്ദ് സംഘടിപ്പിച്ച വൈജ്ഞാനിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള സമ്മാനങ്ങൾ ഇന്ന് നടക്കുന്ന സെഷനിൽ വിതരണം ചെയ്യും.
സ്കൂൾ ഓഫ് ക്വുർആൻ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അൽ ഇത്ഖാൻ ൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.
സൗദി മതകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ അവ്വാദ് ബിൻ സബ്തി അൽ അനസി രണ്ടാം ദിന സെഷൻ ഉദ്ഘാടനം ചെയ്യും.ഇന്ത്യയിലെ സൗദി അറേബ്യ എമ്പസി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ അനസി പങ്കെടുക്കും.

ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയാകുംപി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ ,എ എ റഹീം എം പി, എന്നിവർ അതിഥികളായി പങ്കെടുക്കും.