എം എസ് എം – സി ഐ ഇ ആർ ജില്ലാ സർഗോത്സവ് 25 മുതൽ

Kannur

തലശ്ശേരി: എം എസ് എം (മുജാഹിദ് സ്റ്റുഡന്റ്റ്സ് മൂവ്മെന്റ്) സി ഐ
ഇ ആർ (കൗൺസിൽ ഫോർ ഇസ്ലാമിക് എജുക്കേഷൻ ആൻഡ് റിസർച്ച്) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ സർഗോത്സവം 25, 26 തീയതികളിൽ തലശ്ശേരിയിൽ നടക്കും. 25-ന് ഓഫ് സ്റ്റേജ് മത്സരങ്ങൾ പാറാൽ ദാറുൽ ഇർശാദ് അറബിക് കോളേജിലും 26-ന് സ്റ്റേജ് മത്സരങ്ങൾ തലശ്ശേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിലുമാണ് നടക്കുക.

ജില്ലയിലെ ഏഴ് മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 500 ൽ അധികം പ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് സി ഐ ഇ ആർ ജില്ലാ ചെയർമാൻ റമീസ് പാറാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സർഗോത്സവം 26 ന് രാവിലെ 9:30 ന് തലശ്ശേരി മുബാറക്ക് ഹയർസെക്കൻഡറി സ്കൂളിൽ കെ എൻ എം മർക്കസുദ്ദഅവാ സംസ്ഥാന ട്രഷറർ കെ എൽ പി യൂസുഫ് ഉദ്ഘാടനം ചെയ്യും. മാപ്പിളപ്പാട്ട് രചയിതാവ് ബദറുദ്ദീൻ പാറന്നൂർ മുഖ്യാതിഥിയായി പങ്കെടുക്കും. സ്വാഗതസംഘം ചെയർമാൻ ടി മുഹമ്മദ് നജീബ് അധ്യക്ഷത വഹിക്കും.

എം എസ് എം സംസ്ഥാന പ്രസിഡണ്ട് ജസിൻ നജീബ്, കെ എൻ എം മർക്കസുദ്ദഅവാ സംസ്ഥാന കൗൺസിലർ സി എ അബൂബക്കർ, ജില്ലാ വൈസ് പ്രസിഡണ്ട് ആർ അബ്ദുൽ ഖാദർ സുല്ലമി, എം എസ് എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നാഹിൽ കാസിം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.