മദ്യ- ലഹരി മുക്ത സമൂഹത്തിന് സ്ത്രീ ശാക്തീകരണം അനിവാര്യം: എം.ജി.എം കൗൺസിൽ

Kannur

കണ്ണൂർ: മദ്യ- ലഹരി മുക്ത സമൂഹത്തിന് സ്ത്രീ ശാക്തീകരണം ഉണ്ടാകണമെന്ന് തായത്തെരു റോഡ് സലഫി ദഅവ സെൻ്ററിൽ ചേർന്ന എം.ജി.എം (മുസ്ലിം ഗേൾസ് ആൻ്റ് വുമൻസ് മൂവ്മെൻ്റ്) ജില്ലാ കൗൺസിൽ – തഖദ്ദും. കുടുംബ സമാധാനം തകർക്കുന്ന മദ്യം, ലഹരി വസ്തുക്കളുടെ ഉപയോഗമില്ലാതാക്കാനുള്ള ബോധവത്ക്കരണം സ്ത്രീ സമൂഹം ഏറ്റെടുക്കണം. വിവാഹധൂർത്തിനും ആർഭാടത്തിനുമെതിരെ സ്ത്രീകളാണ് മുന്നിട്ടിറങ്ങേണ്ടതെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.

സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധനവിനു കാരണം സ്ത്രീകളുടെ മൊബൈൽ ഉപയോഗം അതിരുവിടുന്നത് കൊണ്ടാണെന്നുള്ള തിരിച്ചറിവ് സ്ത്രീകൾക്കുണ്ടാകണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് സൽമ അൻവാരിയ്യ ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ശബീന അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി ആയിഷ, ട്രഷറർ റുക്സാന വാഴക്കാട്, വൈസ് പ്രസിഡൻ്റ് ജുവൈരിയ്യ അൻവാരിയ്യ, സെക്രട്ടറി മറിയം അൻവാരിയ്യ, ജില്ലാ സെക്രട്ടറി കെ.പി ഹസീന പ്രസംഗിച്ചു.