വായന നിലനിര്‍ത്തുന്നതിലൂടെ മാത്രമേ യഥാര്‍ഥ നവോത്ഥാനം സാധ്യമാകൂ: വിസ്ഡം നേര്‍പഥം

Kozhikode

കോഴിക്കോട്: വായനയിലൂടെ മാത്രമേ യഥാര്‍ഥ സാമൂഹിക നവോത്ഥാനവും വിമലീകരണവും സാധ്യമാകൂ എന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച നേര്‍പഥം ഒറിയന്റേഷന്‍ ക്യാംപ് അഭിപ്രായപ്പെട്ടു.

പുസ്തകവായനയും ആനുകാലിക വായനയും നിലച്ചാല്‍ സമൂഹത്തില്‍ അസ്ഥിത്വ പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്ന് ക്യാംപ് അഭിപ്രായപ്പെട്ടു. കൊച്ചു കുട്ടികളില്‍ ഓണ്‍ലൈന്‍ വായനക്കു പകരം പ്രിന്റ് പുസ്തകങ്ങളുടെ വായനാശീലം വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കളും,അധ്യാപകരും, ജാഗ്രത പാലിക്കണമെന്നും ഓറിയന്റേഷന്‍ ക്യാംപ് ആവശ്യപ്പെട്ടു. പാലസ്തീന്‍ ജനതയുടെ നീതിക്ക് വേണ്ടി നിലകൊള്ളാന്‍ എല്ലാവര്‍ക്കും സാധിക്കേണ്ടതുണ്ടെന്ന് ക്യാംപ് ആവശ്യപ്പെട്ടു.

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനംചെയ്തു. സംസ്ഥാന ട്രഷറര്‍ കെ. സജാദ് അദ്ധ്യക്ഷത വഹിച്ചു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍ മുഖ്യാതിഥിയായിരുന്നു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന: സെക്രട്ടറി ടി.കെ അശ്‌റഫ്, സെക്രട്ടറി നാസിര്‍ ബാലുശ്ശേരി, പ്രൊഫ. ഹാരിസ്ബ്ന്‍ സലിം, നേര്‍പഥം ചീഫ് എഡിറ്റര്‍ അനില്‍ പ്രിംറോസ്, മുജീബ് ഒട്ടുമ്മല്‍, അശ്‌റഫ് കല്ലായി, അജ്മല്‍ ഫൗസാന്‍, ഉമര്‍ ഫാറൂഖ് പി.ഒ, തുടങ്ങിയവര്‍ പങ്കെടുത്തു.