മഞ്ചേരി: ജനിച്ച മണ്ണില്‍ ജീവിക്കാനായി പോരാടുന്ന ഫലസ്തീന്‍ ജനതക്ക് നേരെ ഇസ്‌റായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരവേട്ട അവസാനിപ്പിക്കാനുള്ള പ്രമേയത്തെ അനുകൂലിക്കാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാര്‍ ഫലസ്തീനികളെ കൊന്നൊടുക്കാന്‍ കൂട്ടു നില്ക്കുകയാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ.
സ്വതന്ത്ര ഫലസ്തീനിനായി ജീവന്‍ മരണ പോരാട്ടം നടത്തുന്ന ഫലസ്തീന്‍ പോരാളികളെ തീവ്രവാദികളെന്ന് അധിക്ഷേപിക്കുന്നവരും തത്യത്തില്‍ ഇസ്‌റയേല്‍ അധിനിവേശത്തിന് കൂട്ടുനില്ക്കുകയാണ്.

പിഞ്ചു പൈതങ്ങളെയും സ്ത്രീകളെയുമടക്കം സിവിലിയന്‍മാരെ കൊന്നൊടുക്കുന്ന ഇസ്‌റയേലിനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം. ഇസ്‌റയേല്‍ രാഷ്ട്രത്തലവന്‍ നെതന്യാഹൃമിനെ യുദ്ധക്കുറ്റവാളിയായി വിചാരണ ചെയ്യണമെന്നും കെ.എന്‍.എം മര്‍കസുദ്ദഅവ ജില്ലാ സമിതി ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സംഘടിപ്പിച്ച മാനവികത സന്ദേശ റാലി അഭിപ്രായപ്പെട്ടു.

എം.ജി.എം ജില്ല പ്രസിണ്ടന്റ് സി.എം സനിയ്യ ട്ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. സംസ്ഥാന സമിതി അംഗം റിഹാസ് പുലാമന്തോള്‍ മുഖ്യ പ്രാഭാഷണം നടത്തി. കെ.അബ്ദുല്‍ റഷീദ് ഉഗ്രപ്പുരം, കെ.എം.ഹുസൈന്‍, വി.ട്ടി.ഹംസ പ്രസംഗിച്ചു. എം.അഹമ്മദ് കുട്ടി മദനി, എ.അസീസ് മദനി, യു.പി. യഹ്യാ ഖാന്‍, റഫീഖ് നല്ലളം കെ.അബ്ദുല്‍ അസീസ്, എ.നുറുദ്ദീന്‍, ജലീല്‍ മാസ്റ്റര്‍, കെ.എം. ബഷീര്‍, ജൗഹര്‍ അയനിക്കോട്, ഫഹീം പുളിക്കല്‍, ഷഹീര്‍ പുല്ലൂര്‍, ലത്തീഫ് മംഗലശ്ശേരി, ഫഹീം ആലുക്കല്‍, താഹിറ ടീച്ചര്‍, വി.ചിന്ന ടീച്ചര്‍ ശാക്കിര്‍ ബാബു കുന്നിയില്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.