കോഴിക്കോട്: യഹോവ സാക്ഷികളുടെ കളമശ്ശേരിയിലെ പ്രാര്‍ത്ഥനാ സമ്മേളന വേദിയുലുണ്ടായ സ്ഫോടനം വേദനാജനകമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന ജന: സെക്രട്ടറി ടി.കെ അഷ്റഫ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. മരണപ്പെട്ടവരുടെയും പരിക്കു പറ്റുകയും ചെയ്തവരുടെയും പ്രയാസത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിക്കേറ്റവര്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കണം. ഇതിന്റെ പിന്നിലുള്ള യഥാര്‍ഥ കാരണവും കാരണക്കാരെയും എത്രയും വേഗം പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹത്തില്‍ വിഭജനമുണ്ടാക്കുന്ന തരത്തില്‍ കഥകള്‍ മെനയുന്നതില്‍ നിന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നവരും പോലീസ് ഉദ്യോഗസ്ഥരും മത രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ജാഗ്രത പാലിക്കണം.
ഫലപ്രദമായ അന്വേഷണത്തിലൂടെ എല്ലാ വസ്തുതകളും പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം. മുന്‍വിധികള്‍ മാറ്റിവെച്ച് എല്ലാവരും ഒറ്റക്കെട്ടായി നാടിന്റെ സമാധാനം മുന്നില്‍ വെച്ച് ചിന്തിക്കണമെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.