യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി

Malappuram

മലപ്പുറം: വണ്ടൂര്‍ തിരുവാലിയില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. ചേന്ദംകുളങ്ങരയില്‍ വരിച്ചാലില്‍ സല്‍മത്ത് (52) ആണ് മരുമകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് 4.30നാണ് സംഭവം. സല്‍മത്തിന്റെ മകള്‍ സജ്‌നയുടെ ഭര്‍ത്താവ് കല്ലിടുമ്പ് സമീര്‍ (36) ആണ് വെട്ടിയത്. തലയ്ക്ക് ഗുരുതര വെട്ടേറ്റ സല്‍മത്ത് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇവര്‍ എല്ലാവരും ഒരുമിച്ചായിരുന്നു താമസം.

സമീര്‍ നിരന്തരം ഭാര്യയേയും മക്കളേയും അമ്മയേയും ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഭാര്യ സജ്‌നയേയും കൊല്ലപ്പെട്ട സല്‍മത്തിനേയും ഇയാള്‍ ഉപദ്രവിച്ചതിനെത്തുടര്‍ന്ന് വണ്ടൂര്‍ പൊലീസില്‍ ഒന്നിലധികം പരാതികളുമുണ്ട്. സമീറിനെ വണ്ടൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളെ വെട്ടാന്‍ ശ്രമിക്കുന്നത് തടയുമ്പോഴാണ് സല്‍മത്തിന് വെട്ടേറ്റത്.