പുലരി ടി വി അവാർഡുകൾ ഡിസംബർ ഒന്നിന് സമ്മാനിക്കും

Thiruvananthapuram

തിരുവനന്തപുരം: രണ്ടാമത് ഇൻ്റർനാഷണൽ പുലരി.ടി.വി 2024 അവാർഡുകൾ
ഡിസംബർ ഒന്ന് ഞായറാഴ്ച തിരുവനന്തപുരം ആർടെക് മാൾ തിയേറ്ററിൽ നടക്കുന്ന വർണ്ണാഭമായ ചടങ്ങിൽ സമ്മാനിക്കും.

ചലച്ചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ ജൂറി ചെയർമാനും ഡോ. സുലേഖാ കുറുപ്പ്, സി.വി. പ്രേംകുമാർ, തെക്കൻസ്റ്റാർ ബാദുഷ, ജോളിമസ്, വഞ്ചിയൂർ പ്രവീൺകുമാർ എന്നിവരടങ്ങിയ ജൂറികമ്മറ്റിയുമാണ് അവാർഡുകൾ നിശ്ചയിച്ചത്.

പുലരി ടി.വി. അവാർഡിന് അപേക്ഷിച്ച ചലച്ചിത്രങ്ങൾ, ഷോർട് ഫിലിമുകൾ, ഡോക്യുമെൻ്ററികൾ, ആൽബങ്ങൾ എന്നിവ ജൂറി കണ്ടു വിശദമായി വിലയിരുത്തിയാണ് ഇത്രയും അവാർഡുകൾ നിശ്ചയിച്ചതെന്ന് പുലരി.ടി.വി.
സി.ഇ.ഓ. ജിട്രസ് യോഹന്നാൻ അറിയിച്ചു.

പുലരി ടി വി സിനിമാ അവാർഡുകൾ 2024 മികച്ച നടൻ: ഇന്ദ്രൻസ് (ചിത്രം: ജമാലിന്റെ പുഞ്ചിരി), മികച്ച രണ്ടാമത്തെ നടൻ – ബാബുനമ്പൂതിരി (ഒറ്റമരം) മികച്ചനടി: അങ്കിതവിനോദ് (മായമ്മ) മികച്ച ചിത്രം : ഒറ്റമരം , മികച്ച പരിസ്ഥിതി ചിത്രം :ഇറവൻ, മികച്ച സംവിധായകൻ : ബിനോയ് വേലൂർ (ചിത്രം – ഒറ്റമരം) മികച്ച ബാലതാരം – അഭിജിത് വയനാട് (ഇറവൻ ) മികച്ച ബാലതാരം (പെൺ)ആഗ്ന റോസ് ( ആ മുഖങ്ങൾ )
മികച്ച പുതുമുഖം – വിനോദ് രാജൻ (ഡയൽ 100), മികച്ച ക്യാമറാമാൻ – സാംലാൽ .പി.തോമസ് (ചിത്രം – ഞാനും പിന്നൊരു ഞാനും), മികച്ച സംഗീത സംവിധായകർ :
രാജേഷ് വിജയ് (ചിത്രം – മായമ്മ), ഡോ.വാഴമുട്ടം ചന്ദ്രബാബു (സമാന്തര പക്ഷികൾ), മികച്ച ഗാനരചയിതാവ് – പ്രഭാവർമ്മ (സമാന്തര പക്ഷികൾ), മികച്ച ഗായകർ: എം രാധാകൃഷ്ണൻ (ജമാലിന്റെ പുഞ്ചിരി) , അലോഷ്യസ് പെരേര (ഭീമനർത്തകി),
മികച്ച ഗായിക: അഖില ആനന്ദ് (മായമ്മ) മികച്ച മേക്കപ്പ് – പ്രദീപ് വെൺപകൽ (ഭീമനർത്തകി), മികച്ച ശബ്ദമിശ്രണം – ആനന്ദ് ബാബു (ഒറ്റമരം), മികച്ച സിനിമാ പി.ആർ.ഓ – അജയ് തുണ്ടത്തിൽ, മികച്ച നവാഗത സംവിധായകർ : രമേഷ് കുമാർ കോറമംഗലം (മായമ്മ), രാഹുൽ കൈമല (ചോപ്പ്), മികച്ച മതമൈത്രി ചിത്രത്തിന്റെ സംവിധായകൻ : ലാൽജി ജോർജ് (റിഥം) മികച്ച ആനിമേഷൻ ചിത്രത്തിന്റെ സംവിധായിക – പി.കെ അഗസ്തി (തമിഴ് ചിത്രം – കുന്ദൻ സട്ടി), മികച്ച ആന്തോളജി ചിത്ര സംവിധായകൻ – ജിന്റോ തെക്കിനിയത്ത് (ചിത്രം – ആ മുഖങ്ങൾ ) , മികച്ച പരീക്ഷണ ചിത്രത്തിന്റെ സംവിധായകൻ – എസ് എസ് ജിഷ്ണു ദേവ് (റോട്ടൻ സൊസൈറ്റി), മികച്ച സാമൂഹിക പ്രതിബദ്ധത ചിത്രത്തിന്റെ സംവിധായകൻ – ആർ ശ്രീനിവാസൻ (ചിത്രം – മാടൻ), മികച്ച പരമ്പരാഗത ക്ലാസിക്കൽ ചിത്രത്തിന്റെ സംവിധായകൻ – ഡോ. സന്തോഷ് സൗപർണിക ( ഭീമനർത്തകി), മികച്ച സ്വവർഗ ട്രാൻസ്‌ജെന്റർ കമ്മ്യൂണിറ്റി ചിത്രം – സംവിധായകൻ ഡോ. ജെസ്സി കുത്തനൂർ (ചിത്രം – നീതി)

സ്പെഷ്യൽ ജൂറി അവാർഡുകൾ കൊട്ടാരക്കര രാധാകൃഷ്ണൻ നടൻ (മാടൻ), ശാലു മേനോൻ നടി (ഭീമനർത്തകി) അഞ്ജന മോഹൻ നടി (ചിത്രം – ഇറവൻ)
ഗോപൻ സാഗരി സംഗീത സംവിധായകൻ (റിഥം), രഞ്ജിനി സുധീരൻ സംഗീത സംവിധായിക (ചിത്രം – മാടൻ)

പുലരി.ടി.വി ടെലിവിഷൻ അവാർഡ് 2024 നേടിയവർ: മികച്ച ടെലിവിഷൻ സീരിയൽ – മീര (അമൃത ടി വി) മികച്ച കോമഡി സീരിയൽ – അളിയൻസ് (കൗമുദി ടി വി) മികച്ച പരിസ്ഥിതി സൗഹാർദ പ്രോഗ്രാം – സ്‌നേക് മാസ്റ്റർ (പ്രൊഡ്യൂസർ കിഷോർ കരമന – കൗമുദി ടി വി) മികച്ച ടെലി ഫിലിം – വെട്ടം (സംവിധാനം അജിതൻ – ഏഷ്യാനെറ്റ് )
മികച്ച സീരിയൽ സംവിധായകൻ – റിജു നായർ (മിഴിരണ്ടിലും -സീ കേരളം), മികച്ച സീരിയൽ ക്യാമറാമാൻ – പുഷ്പൻ ദിവാകരൻ (ആനന്ദരാഗം -സൂര്യ ടി വി)
മികച്ച സീരിയൽ നടൻ – നിരഞ്ജൻ നായർ (മുറ്റത്തെ മുല്ല- ഏഷ്യാനെറ്റ്, മാനത്തെ കൊട്ടാരം -സീ കേരളം), മികച്ച സീരിയൽ ഗായിക – അഭിനന്ദ എം കുമാർ (തുമ്പപ്പൂ -മഴവിൽ മനോരമ), മികച്ച ടെലിവിഷൻ ന്യൂസ് ആങ്കർ – അക്ഷയ പി എം (സീ കേരളം), മികച്ച ടെലിവിഷൻ ന്യൂസ് റീഡർ – ജയന്തി കൃഷ്ണ (എ.സി.വി ന്യൂസ്), മികച്ച ടെലിവിഷൻ വാർത്ത ക്യാമറാമാൻ – ആർ.ഉദയകുമാർ (എ.സി.വി ന്യൂസ്).

പുരസ്കാര ജേതാക്കളോടൊപ്പം ചലച്ചിത്ര രംഗത്തെയും ടി.വി.സീരിയൽ രംഗത്തേയും
പ്രമുഖരായ താരങ്ങൾ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്നു.