അബുദാബി : അങ്കമാലി NRI അസോസിയേഷൻ ANRIA അബുദാബിയുടെ നേതൃത്വത്തിൽ അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചുകൊണ്ടു ഏകദിന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാനം ജീവദാനം എന്ന സന്ദേശം ഉയർത്തി രാവിലെ 9:30 മുതൽ ആരംഭിച്ച ക്യാമ്പിൽ ANRIA അംഗങ്ങളും സ്വദേശികളും വിദേശികളുമുൾപ്പടെ നൂറിൽപരം രക്തദാതാക്കൾ പങ്കാളികളായി. കൂടാതെ സന്നദ്ധരായവരിൽ നിന്നും പ്ലേറ്റ്ലറ്റു ദാനവും ഇതോടൊപ്പം നടന്നു.
തുടർച്ചയായി പതിമൂന്നാമത്തെ വർഷവും അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചുകൊണ്ട് വലിയ പങ്കാളിത്തത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കാൻ സാധിച്ചതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും ആയിരകണക്കിന് രക്ത ദാതാക്കളാണ് ഇതുവരെ നടന്ന ക്യാമ്പുകളിലൂടെ പങ്കാളികളായതെന്നും ANRIA ഭാരവാഹികൾ അറിയിച്ചു.

ANRIA അബുദാബി പ്രസിഡന്റ് ജോശാന്ത് വർഗീസ്ന്റെ അധ്യക്ഷതയിൽ അബുദാബി ഖാലിദിയ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ക്യാമ്പ്, ISC അബുദാബി പ്രസിഡന്റ് ജയചന്ദ്രൻ നായർ ഉദ്ഘാടനം നിർവഹിച്ചു. രക്തദാനത്തിലൂടെ ജീവനാണ് പങ്കുവെച്ചു നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ISC അബുദാബി ജനറൽ സെക്രട്ടറി സത്യബാബു, ANRIA അബുദാബി ജനറൽ സെക്രട്ടറി ലതീഷ് ചുള്ളി എന്നിവർ ആശംസകൾ അറിയിച്ചു. ANRIA അബുദാബി വൈസ് പ്രസിഡന്റ് ജോജോ ഞാളിയത്ത് നന്ദി രേഖപ്പെടുത്തി. ANRIA അബുദാബി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആൻസൺ ആന്റണി, റിജു കാവാലിപ്പാടൻ ആൻറിയ അംഗവും SEHA അബുദാബി ബ്ലഡ് ബാങ്കിലെ ജീവനക്കാരനുമായ ജോബി പാലാട്ടി ദേവസിക്കുട്ടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.