കോഴിക്കോട് : വിദ്യാർത്ഥികൾ അകപ്പെട്ടു പോകുന്ന ലഹരിയടക്കമുള്ള സാമൂഹ്യ തിന്മകൾക്കുള്ള പരിഹാരം വ്യവസ്ഥാപിതമായ ധാർമിക വിദ്യാഭ്യാസം നൽകലാണെന്ന് വിസ്ഡം സ്റ്റുഡന്റ്സ് കോഴിക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിച്ച സി.ആർ.ഇ – പുതിയ അധ്യായന വർഷത്തിന്റെ ഉദ്ഘാടന സംഗമം അഭിപ്രായപ്പെട്ടു. നൈറ്റ് ലൈഫ് സംസ്കാരവും, ലഹരി വസ്തുക്കളുടെ വിപണനവും, അക്രമ മനോഭാവവും, ലൈംഗിക ആഭാസങ്ങളും, സാമ്പത്തിക ചൂഷണങ്ങളുമെല്ലാം വിദ്യാർത്ഥികളിൽ വർദ്ധിക്കുന്നത് മത-ധാർമിക വിദ്യാഭ്യാസത്തിന്റെ കുറവുമൂലമാണെന്നും സംഗമം കൂട്ടിച്ചേർത്തു.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഡിഗ്രി പ്രായത്തിലുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി ആഴ്ചയിലൊരിക്കൽ സംഘടിപ്പിക്കുന്ന തുടർ മതപഠന സംരംഭമാണ് സി.ആർ.ഇ. സംഗമം വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ജന.സെക്രട്ടറി ഷമീൽ മഞ്ചേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് കോഴിക്കോട് സൗത്ത് ജില്ല ജോയിന്റ് സെക്രട്ടറി ഷബീർ കാരപ്പറമ്പ് അധ്യക്ഷത വഹിച്ചു. ബഷീർ V T, സി ബി വി സിദ്ദീഖ് (പ്രസിഡണ്ട് CIESCO), മുസ്തഫ കല്ലായി, സുഹാദ് കൊടിയത്തൂർ, ബാസിൽ എന്നിവർ സംസാരിച്ചു.