ട്രോമാ കെയര്‍ പരിചരണം ഗ്രാമങ്ങളില്‍ ലഭ്യമാക്കണം: എംകോണ്‍ ദേശീയ സമ്മേളനം

Health

ഹൈദരാബാദ്: അപകട മരണങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് ആദ്യ മണിക്കൂറിലാണെന്നും ഫലപ്രദമായ ട്രോമാകെയര്‍ സംവിധാനങ്ങളിലൂടെ മരണനിരക്ക് കുറയ്ക്കാനാകുമെന്നും ഹൈദരാബാദ് നോവോട്ടല്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ച എമര്‍ജന്‍സി മെഡിസിന്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ മാരുടെ 25 മത് ദേശീയ സമ്മേളനം (എം കോണ്‍) അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മിക്ക ഗ്രാമങ്ങളിലും ട്രോമാകെയര്‍ പരിചരണമോ പരിശീലനമോ ലഭ്യമായിട്ടില്ല എന്നും സര്‍ക്കാര്‍ സര്‍ക്കാരേതര ഏജന്‍സികള്‍ ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ പഠിപ്പിക്കണമെന്നും എം കോണ്‍ സമ്മേളനം ആവശ്യപ്പെട്ടു.

കുട്ടികളിലെ അപകട മരണങ്ങളില്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് രക്തസ്രാവം മൂലമാണെന്നും ഫലപ്രദമായ ചികിത്സയും മുന്നറിവും മുഖേന ഇത് തടയാന്‍ ആകുമെന്നുമുള്ള ഗവേഷണ പ്രബന്ധം എമര്‍ജന്‍സി മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ സുല്‍ഫിക്കര്‍ അലി അവതരിപ്പിച്ചു. പ്രൊ. ടാമോറഷ് കോളി (ന്യൂഡല്‍ഹി), ഡോ മഹേഷ് ജോഷി (മുംബൈ), ഡോ ശരവണ കുമാര്‍ (ചെന്നൈ), പത്മശ്രീ ഡോ സുബെറ്‌ട്ടോ ദാസ് (മഹാരാഷ്ട്ര), ഡോ വി പി ചന്ദ്രശേഖരന്‍ (സേലം), ഡോ കുസൃവ് ഭജന് (മുംബൈ), ഡോ ഇമ്രാന്‍ സുബ്ഹാന്‍ (ഹൈദരാബാദ്), ഡോ പി പി വേണുഗോപാല്‍ (കോഴിക്കോട്), പ്രൊഫ ഡോ സുരേഷ് ഗുപ്ത (ന്യൂഡല്‍ഹി), പ്രൊഫ മേബല് വാസനിക് (മണിപ്പാല്‍), ഡോ ശ്രീനാഥ് കുമാര്‍ (ബാംഗ്ലൂര്‍), ഡോ ഷിജു സ്റ്റാന്‍ലി (തിരുവനന്തപുരം), ഡോ ഡാനിഷ് സലിം (ദുബായ്) എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ചതുര്‍ദിന സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തോളം എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍മാര്‍ സംബന്ധിച്ചു.