ഇന്‍ഡിവുഡ് ഫിലിം ക്ലബ് ഉദ്ഘാടനം

Eranakulam

കൊച്ചി: ഇടപ്പള്ളി പയസ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഇന്‍ഡിവുഡ് ഫിലിം ക്ലബ്ബ് ആരംഭിച്ചു. ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനം സിനിമാ താരം വിയാന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെയിന്‍ തോമസ് അധ്യക്ഷത വഹിച്ചു. വരും തലമുറയിലെ സിനിമ മേഖലയോട് താല്പര്യമുള്ളവരെ വാര്‍ത്തെടുക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം എന്ന നിലയില്‍ സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്‍ഡിവുഡിന്റേത്.

ഇന്‍ഡിവുഡ് ഫിലിം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിനിമ വ്യവസായത്തെക്കുറിച്ച് മനസിലാക്കുന്നതിനും മേഖലയില്‍ മികവ് തെളിയിച്ചവരെ കുറിച്ച് പഠിക്കുന്നതിനും സഹായിക്കുന്ന ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും എന്ന് വിയാന്‍ പറഞ്ഞു. അധ്യാപിക രമ്യ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ നിമ്മി ടി. എസ് നന്ദി പറഞ്ഞു. ബാലജനസഖ്യം രക്ഷാധികാരി ജലീല്‍ താനത്ത്, അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.