കൊച്ചി: മൂവാറ്റുപുഴയില്‍ പൊലീസുകാരനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സി പി ഒ ജോബി ദാസ്(48) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ റാക്കാടുള്ള വീട്ടിലാണ് മൃതദേഹം കണ്ടത്. കടുത്ത മാനസിക സമ്മര്‍ദ്ദവും സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ഉപദ്രവവുമാണ് ജോബി ദാസിനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ആത്മഹത്യാകുറിപ്പില്‍ നിന്ന് ലഭിക്കുന്ന സൂചന. മരണത്തിന് കാരണക്കാരായ പൊലീസുകാരുടെ പേരുകളും ആത്മഹത്യാ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
