സി ബി ഐ ഡയറിക്കുറിപ്പിലെ സേതുരാമയ്യര്‍ കോമാളിയായിപ്പോയി, മലയാള സിനിമ ഫോട്ടോ റിയലിസത്തിന്‍റെ കാലത്താണ്

Articles

ചിന്ത / എസ് ജോസഫ്

ഭിനയം ( Acting ) എന്ന വാക്കിന്റെ അര്‍ത്ഥം എല്ലാവര്‍ക്കും അറിയാം. അഭി എന്നാല്‍ നേരേ, മുന്നില്‍ എന്നാണ്. നയിക്കുക എന്നാല്‍ കൊണ്ടുവരിക. അപ്പോള്‍ മുമ്പില്‍ ഇല്ലാത്ത ഒന്നിനെ മുന്നിലേക്ക് കൊണ്ടുവരിക എന്നര്‍ത്ഥം പറയാം. അങ്ങനെയാണ് ഒരു ആക്ടര്‍ക്ക് ഒരു കഥാപാത്രമായി മാറാന്‍ കഴിയുന്നത്. ആനക്കാരന്‍, വേലക്കാരി, വില്ലന്‍, നായകന്‍, കാമുകി ഒക്കെയായി മാറാന്‍ കഴിയുന്നു. ആര്‍ക്കും ആരുമാകാം. എന്തുമാകാം. An actor can assume anything.

നാടകത്തെ സംബന്ധിച്ച് 4 തരം അഭിനയരീതിയുണ്ട്. ചേഷ്ട ( gesture ) പറച്ചില്‍ ( Speech ) ഉള്ളിലെ വികാര പ്രകാശനം ( ആന്തരിക പ്രത്യക്ഷം )കഥാപാത്രത്തിന് പറ്റിയ വേഷം. ഇത് ഭാരതീയ നാടകത്തിലെ നാലുതരം അഭിനയരീതികള്‍ തന്നെയാണ്.

മമ്മൂട്ടി

അതിശയോക്തിപരമായ ആംഗികമാണ് രജനീ കാന്തിന്റെ ശൈലീകരണം ( stylisation). ഒരു സിനിമയില്‍ അഭിനയിച്ച ആള്‍ ഇതു നാലുമാണ് ചെയ്യുന്നത്. അയാള്‍ മറ്റൊരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഈ നാലുകാര്യങ്ങളിലും വ്യത്യാസം വരണം. അതുകൊണ്ട് സിനിമാ അഭിനയം ഒരു പാട് ഹോംവര്‍ക്കിനു ശേഷം ചെയ്യേണ്ടതാണ്. അല്ലാതെ ഒരു പാട് സിനിമകളില്‍ അഭിനയിച്ചു എന്നതില്‍ കാര്യമില്ല. അത് ഒരു പാട് കവിതകള്‍ എഴുതുമ്പോലെയാണ്.

തിലകന്‍

മറവിയില്‍ നിന്ന് ബോധപൂര്‍വ്വം വീണ്ടെടുക്കപ്പെട്ട കവിയാണ് പി. മമ്മൂട്ടിയും മോഹന്‍ലാലും കഴിവുള്ള നടന്മാര്‍ ആണ്. പക്ഷേ ചവറു കണക്കിന് സിനിമകളില്‍ അഭിനയിച്ചതിനാല്‍ ജീവിക്കുമ്പോഴേ ജീവിക്കൂ. ഒരു ആക്ടര്‍ക്ക് മൃഗമായോ പക്ഷിയയോ മാറാന്‍ കഴിയും. പക്ഷേ വേഷത്തിലൂടെയും ചേഷ്ടകളിലൂടെയും പറച്ചിലിലൂടെയും വികാരപ്രകടനത്തിലൂടെയും ഒരു നടന് പല സിനിമകളില്‍ പല കഥാപാത്രങ്ങള്‍ ആവാന്‍ കഴിയുന്നില്ല. യവനികയിലെ പോലീസ് ഓഫീസര്‍ക്ക് ബ്രാഹ്മണിക് പരിവേഷവും കൈ പുറകില്‍ കെട്ടിയുള്ള നടപ്പും കൊടുത്തപ്പോള്‍ CBI ഡയറിക്കുറിപ്പിലെ ഓഫീസര്‍ ആയി. മൃഗയയിലെ നായകന്‍ തന്നെ വലിയ വ്യത്യാസമില്ലാതെ പൊന്തന്‍ മാടയില്‍ വരുന്നു. എല്ലായിടത്തും മമ്മൂട്ടി എന്ന സൂപ്പര്‍ സ്റ്റാര്‍ തെളിഞ്ഞുനില്ക്കുന്നു. അയാള്‍ സുന്ദരനായ മനുഷ്യനാണ്. സ്ഫടികം ആറാം തമ്പുരാന്‍ നരസിംഹം എന്നിവയില്‍ ഒരേ മോഹര്‍ലാല്‍. ഈ രണ്ട് നടന്മാരെ മാത്രമാണ് ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത്.

പ്രേംനസീര്‍

കടലോരത്ത് ചത്തടിഞ്ഞ സുന്ദരനായ ഒരാളെ അവിടത്തെ ജനങ്ങള്‍ സ്‌നേഹിക്കുകയും ആഘോഷപൂര്‍വം സംസ്‌കരിക്കുകയും ചെയ്തു. പിന്നെയും ആ സുന്ദരനെ കാണാനുള്ള ആശയാല്‍ മാന്തിയെടുത്ത് വീണ്ടും സ്‌നേഹിക്കുകയും ആഘോഷം നടത്തുകയും കുഴിച്ചിടുകയും ചെയ്തു കൊണ്ടിരിക്കുന്ന, അത് തുടരുന്ന ഒരു കഥയുണ്ട് മാര്‍ക്കേസിന്റേതായി. അതുപോലെയാണിത്. മലയാളികള്‍ ഒരു നാടോടി സമൂഹമാണ്. പലജാതി സമൂഹമാണ്. കാര്യങ്ങളെ കൃത്യമായി മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിവു കുറവാണ്. മതവും സെക്ടേറിയനിസം കൊണ്ട് വലിയ ഒരു ജാതി സമൂഹം തന്നെ. ആധുനികത പോലും പരിവര്‍ത്തിപ്പിക്കാത്ത ഒരു അപരിഷ്‌കൃത സമൂഹം.

സത്യന്‍

അവരുടെ അമിതമായ സിനിമാ ലോകം നടനില്‍ നിന്ന് ഒരിക്കലും കഥാപാത്രങ്ങളില്‍ എത്തുന്നില്ല. നടി എന്നത് ഇവിടെ ഒരു ഒബ്ജക്ട് മാത്രമാണ്. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ആക്ടേര്‍സ് കഥാപാത്രങ്ങളില്‍ എത്തിയിട്ടുള്ളത്. ഇവിടെയാണ് ഞാന്‍ ലോക സിനിമയെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഓര്‍ക്കുന്നത്. ബുനുവലിന്റെ That object of desire എന്ന സിനിമയില്‍ ഇടവേള വരെ അഭിനയിക്കുന്ന നടി മാറുകയും പകരം മറ്റൊരു നടി അഭിനയിക്കുകയും ചെയ്യുന്നു. എന്നാല്‍ ആ വ്യത്യസം നമുക്ക് മനസിലാവുകയില്ല. ബുനുവല്‍ ആത്മകഥയില്‍ അത് പറഞ്ഞപ്പോഴാണ് ലോകം അത് മനസിലാക്കുന്നത്. അതുപോലെ ബെല്ലേ ഡി ഷോറിലെ സ്വര്‍ണപ്പല്ലുള്ള വില്ലനെ കാണുക. ഞെട്ടിക്കുന്ന അഭിനയം. മമ്മൂട്ടി, മോഹന്‍ ലാല്‍ ഒക്കെ അങ്ങനെ കഥാപാത്രങ്ങളാകാന്‍ പറ്റാതെ അതിശയ രൂപികളായി മാറുന്നു. ഗാന്ധി സിനിമയിലെ ബെന്‍ കിംഗ്സ്ലി ഗാന്ധിയായി മാറുന്നത് നമ്മെ അത്ഭുതപ്പെടുത്തും.

വിനായകന്‍

അച്ചന്‍ കുഞ്ഞ്

കോട്ടയത്തെ ചുമട്ടുതൊഴിയായ അച്ചന്‍ കുഞ്ഞ്, തിലകന്‍, സത്യന്‍, പെരുമഴക്കാലത്തിലെ കാവ്യ മാധവന്‍, തൊട്ടപ്പനിലെ, കമ്മട്ടിപ്പാടത്തിലെ വിനായകന്‍, കന്മദത്തിലെ മഞ്ജു വാരിയര്‍, ചാരത്തിലെ നസീര്‍, ഉള്ളടക്കത്തിലെ മോഹന്‍ ലാല്‍, വരത്തനിലെ ഫഹദ് ഫാസില്‍, ഉറുമ്പുകള്‍ ഉറങ്ങുന്നില്ല വിനയ് ഫോര്‍ട്ട്, ഇയ്യോബിന്റെ പുസ്തകത്തിലെ ജയ സൂര്യ, മീശമാധവനിലെ സലീം കുമാര്‍, പാലേരിമാണിക്യത്തിലെ മൂന്നാമത്തെ മമ്മൂട്ടി, ശരപഞ്ജരത്തിലെ ജയന്‍, ചെമ്മീനിലെ ഷീല, ടാക്‌സി െ്രെഡവറിലെ സതീഷ് സത്യന്‍, കൊടിയേറ്റത്തിലെ ഗോപിയും അസീസും. ഓര്‍മ്മയ്ക്കായ് മാധവി. പറങ്കിമലയിലെ നായിക സൂര്യ…

മഞ്ജു വാര്യര്‍

കാവ്യ മാധവന്‍

ഞാന്‍ ഓര്‍ക്കുന്നു തകരയിലെ വേണുവും സുരേഖയും പ്രതാപ് പോത്തനും ദൈവത്തിന്റെ വികൃതികളിലെ രഘുവരനും. പൊന്തന്‍ മാടയില്‍ ഒരു ദളിതന്‍ തന്നെ അഭിനയിക്കണമായിരുന്നു. ഇവിടെ ഇല്ലാഞ്ഞിട്ടല്ലല്ലോ. സി.ബി ഐ ഡയറിക്കുറിപ്പിലെ ഓഫീസര്‍ ( മമ്മൂട്ടി ) കോമാളിയായിപ്പോയി. മലയാള സിനിമ ഇപ്പോള്‍ ഫോട്ടോ ഗ്രാഫിക് റിയലിസത്തിന്റെ കാലത്താണ്. എന്നു വച്ചാല്‍ ഡോക്യുമെന്ററി സ്വഭാവമാണ്. സരസമായ പ്രതിപാദനം കൊണ്ടും വിഷയ ഗൗരവം കൊണ്ടും അവയില്‍ ചിലത് ശ്രദ്ധേയമാകുന്നുള്ളു എന്നേയുള്ളു.