ദേശ വൃത്താന്തം / മോഹന്‍ദാസ് വെച്ചൂര്‍
‘നാടിന്റെ പട്ടിണി മാറ്റിയ പുത്തന്‍ കായല്‍
ക്ഷുദ്ര ജീവികളുടെ ആവാസ കേന്ദ്രം ‘ എന്ന
തലവാചകത്തില്‍ തയ്യാറാക്കിയ കുറിപ്പിനുളള പ്രതികരണങ്ങളിലൊന്ന്പാഴായി
കിടക്കുന്ന പുത്തന്‍ കായലിനെ വീണ്ടെടുക്കാ
ന്‍ എന്താണ് വഴി എന്നതായിരുന്നു.
ഇന്ന് കാണുന്ന വേമ്പനാട്ടു കായല്‍
നേരത്തെയുണ്ടായിരുന്ന കായലിന്റെ മൂന്നിലൊ
ന്നാണ്. മൂന്നില്‍ രണ്ടു ഭാഗം നികര്‍ത്തപ്പെട്ടു
കഴിഞ്ഞു എന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
പുത്തന്‍ കായല്‍ പാടശേഖരവും റാണി, ചിത്തിര , മാര്‍ത്താണ്ഡം, ആര്‍ ബ്ലോക്ക് തുടങ്ങി കുട്ടനാട്ടിലെ ഒട്ടനവധി പാടശേഖരങ്ങ
ളും വേമ്പനാട്ടുകായലിന് നടുവില്‍ ബണ്ട് നിര്‍
മ്മിച്ച്, വെള്ളം വറ്റിച്ച് കൃഷി നിലമാക്കി മാറ്റിയവയാണ്. അങ്ങിനെയാണ് കുട്ടനാട് തിരുവിതാംകൂറിന്റെ നെല്ലറയായി മാറിയത്. അതുവരെ തിരുവിതാംകൂറിന്റെ നെല്ലറ എന്ന് വിശേഷിപ്പിച്ചിരുന്നത് കന്യാകുമാരി ജില്ല
യിലെ നാഞ്ചിനാട് ആയിരുന്നു. സമുദ്രനിരപ്പി
ല്‍ താഴെ നെല്‍കൃഷി ചെയ്യുന്ന ലോകത്തിലെ
അപൂര്‍വ്വ ഇടങ്ങളിലൊന്നാണ് കുട്ടനാട്.
ഇന്ന് കുട്ടനാട് അഭിമുഖീകരിക്കുന്ന ഭീഷണികളില്‍ പ്രധാനം വെളളപ്പൊക്കമാണ്.
മൂന്നിലൊന്നായി ചുരുങ്ങിയ വേമ്പനാട്ടുകായ
ലില്‍ എക്കല്‍ അടിഞ്ഞ് ആഴം കുറഞ്ഞതാ
ണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെ
ടുന്നത്. കുട്ടനാടിനെ വെളളപ്പൊക്ക ഭീഷണി
യില്‍ നിന്ന് രക്ഷിച്ച് നെല്‍കൃഷി സംരക്ഷിക്കാ
നുള്ള ഏക മാര്‍ഗ്ഗം കായലിലെ എക്കല്‍ നീ
ക്കം ചെയ്ത് ആഴം വര്‍ദ്ധിപ്പിക്കുകയെന്നതാ
ണ്. ഇതിന്നുള്ള പ്രധാന വെല്ലുവിളി നീക്കം ചെയ്യുന്ന ചെളി എവിടെ നിക്ഷേപിക്കും എന്നതാണ്. കായലിന്റെ ഇരു കരകളിലും വലിയ തോതില്‍ ജനവാസവും നിലങ്ങളും തണ്ണീര്‍തടങ്ങളും
കൈത്തോടുകളുമുണ്ട്. അതുകൊണ്ട് ചെളി തീരത്ത് നിക്ഷേപിക്കാന്‍ കഴിയില്ല.മാത്രവുമ
ല്ല, ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും
നിയമപ്രശ്‌നങ്ങള്‍ക്കും അത് കാരണമാക്കു
കയും ചെയ്യും. പിന്നെ എന്താണൊരു വഴി ?
ചരിത്രം പരിശോധിച്ചാല്‍ കായല്‍ ഒരു കഥ പറഞ്ഞു തരും. ഒരു നൂറ്റാണ്ടു മുമ്പത്തെ
കഥയാണത്. കൊച്ചി തുറമുഖം വികസിപ്പിക്കു
ന്നതിന് കൊച്ചി തിരുവിതാംകൂര്‍ സര്‍ക്കാരു
കള്‍ സംയുക്തമായി തീരുമാനിച്ചു. വലിയ മുതല്‍ മുടക്ക് വേണ്ടി വരുന്ന പദ്ധതിയായതി
നാലാണ് സംയുക്ത പദ്ധതി തീരുമാനി
ച്ചത്. തിരുവിതാംകൂര്‍ ഭരിച്ചിരുന്നത് റാണി സേതു ലക്ഷ്മീഭായി യായിരുന്നു. കൊച്ചിയി
ല്‍ നിന്നും കടലിലേയ്ക്ക് കപ്പല്‍ചാല്‍ നിര്‍മ്മി
ക്കുകയായിരുന്നു പരിപാടി. ധാരാളം എതിര്‍പ്പുകളുണ്ടായി.
റാണിയുടെ ഇച്ഛാശക്തിയില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. രാജ്യത്താദ്യമായി മണ്ണ്
മാന്ത്രി യന്ത്രം നിര്‍മ്മിക്കുകയും ആ യന്ത്രത്തിന് ബ്രിട്ടീഷ് വൈസ്രോയിയുടെ ഓര്‍
മ്മയ്ക്ക് ‘ദി ലോര്‍ഡ് വെല്ലിങ് ടണ്‍’ എന്നു പേ
രിട്ട് 1926 ല്‍ നീറ്റിലിറക്കുകയും ചെയ്തു. 1927 ഫെബ്രുവരിയിലാണ് നിര്‍
മ്മാണം തുടങ്ങിയത്. 1928 ഡിസംബര്‍ ആയ
പ്പോഴേയ്ക്കും കൊച്ചിയില്‍ നിന്നും കടലിലേയ്ക്ക് 3 മൈല്‍ നീളവും 450 അടി വീതിയുമുള്ള കപ്പല്‍ ചാല്‍ പൂര്‍ത്തിയായി. ബ്രിട്ടീഷുകാരനായിരുന്ന റോബര്‍ട്ട് ബ്രിസ്‌റ്റോ എന്ന എന്‍ജിനീയറാണ് നിര്‍മ്മാണമേല്‍ നോട്ടം വഹിച്ചത്. ഇവിടെ നിന്നും നീക്കം ചെയ്ത ചെളി കായലില്‍ നിക്ഷേപിച്ച് നിര്‍മ്മിച്ച ദ്വീപാണ് ഇന്നു കാണുന്ന വില്ലിങ് ടണ്‍ ഐലന്റ്.
ആ ദ്വീപിലായിരുന്നു പഴയ കൊച്ചി വിമാനത്താവളം പ്രവര്‍ത്തിച്ചിരുന്നത്. സതേണ്‍ നേവല്‍
കമാന്റ് ആസ്ഥാനം, കൊച്ചി ഹാര്‍ബര്‍ റയില്‍
വേ സ്‌റ്റേഷന്‍, പോലീസ് സ്‌റ്റേഷന്‍, ടാജ് മലബാര്‍ ഹോട്ടല്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ ഇന്ന്
ആ ദീപില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു
കൂടി അറിയുക.
ഈ ചരിത്രം നമുക്ക് പാഴ് നിലമായ പുത്തന്‍ കായലില്‍ പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കണം.
ഇവിടെ നെല്‍കൃഷി സാധ്യമാവാത്തവിധം തോടും കുഴികളും നിറഞ്ഞ് കാടുപിടിച്ചു കിടക്കുകയാണ്. മറ്റു കൃഷികളും ഇനി അസാധ്യമാണ്. ഒരു കാല
ത്ത് കനകം വിളഞ്ഞ ഈ മണ്ണിനെ നമുക്ക്
വീണ്ടെടുക്കണം. അതിനാദ്യം ഭൂമിയുടെ ഉടമകള്‍ക്ക് പൊന്നും വില നല്‍കി മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കണം. തുടര്‍ന്ന് കുട്ടനാടിനെ രക്ഷിക്കാനുളള വേമ്പനാട്ടുകായല്‍ ആഴം കൂട്ടുന്ന പദ്ധതി ആവിഷ്‌കരിച്ചു
നടപ്പിലാക്കണം. കായലില്‍ നിന്നു നീക്കം ചെയ്യുന്ന ചെളി ഉപയോഗിച്ച് 950 ഏക്കര്‍ വരുന്ന
പുത്തന്‍ കായല്‍ പാടം നികത്തി കരഭൂമിയാ
ക്കി മാറ്റാം. അങ്ങനെ നികര്‍ത്തിയെടുക്കുന്ന ഭൂമി കൃഷിക്കുവേണ്ടി ഉപയോഗിക്കാം. അല്ലെങ്കില്‍
വ്യവസായം, ടൂറിസം, വിമാനത്താവളം തുടങ്ങിയ വന്‍കിട പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്താം. അങ്ങനെ ചെയ്താല്‍ പാഴായി കിടക്കുന്ന ‘ക്ഷുദ്ര ജീവികളുടെ ആവാസ കേന്ദ്രം ‘ കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് മുതല്‍ കൂട്ടാവും. മാത്രവുമല്ല
അന്നം വിളയുന്ന കുട്ടനാടിന്റെ ഭാവി സുരക്ഷിതമാവുകയും ചെയ്യും.