വടകര: അന്യായമായ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ വില്ല്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃത്വത്തില്‍ വില്ല്യാപ്പള്ളിയില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സദസ്സും നടത്തി. DCC സെക്രട്ടറി രാധാകൃഷ്ണന്‍ കാവില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് സി പി ബിജു പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
വി ചന്ദ്രന്‍ മാസ്റ്റര്‍, പൊന്നാറത്ത് മുരളീധരന്‍, എം പി വിദ്യാധരന്‍, പി കെ സജിത്ത്, അനൂപ് വില്ല്യാപ്പള്ളി, പടിയുള്ളതില്‍ സുരേഷ്, വി മുരളീധരന്‍, ഹരിദാസന്‍. വി പി, വി പ്രദീപ് കുമാര്‍, അമീര്‍ കെ കെ, രാജീവന്‍ കോളോറ, രഞ്ജിത്ത് കുമാര്‍ വി കെ, സുധീഷ് കെ എം, പ്രശാന്ത് എം ടി എന്നിവര്‍ പ്രസംഗിച്ചു