തിരുവനന്തപുരം: പതിനൊന്നുകാരിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്‌റസ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കടയ്ക്കല്‍ മങ്കാട് സ്വദേശി സലാഹുദ്ദീന്‍ (50) ആണ് പൊലീസിന്റെ പിടിയിലായത്. അയിരൂര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പതിനൊന്നാം തീയതി രാവിലെ ഏഴുമണിയോടെ മതപഠനത്തിനായി മദ്രസയില്‍ പോയപ്പോഴായിരുന്നു പെണ്‍കുട്ടിയെ മദ്‌റസ അധ്യാപകന്‍ പീഡിപ്പിക്കാന്‍ തുനിഞ്ഞത്. മദ്‌റസയില്‍ നിന്നും തിരികെ വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട മാതാവ് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.
പിന്നീട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.