ഇമ്പം 2023 ഉപജില്ല സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം നടത്തി

Kottayam

ഈരാറ്റുപേട്ട: മുസ്‌ലീം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം ഇമ്പം 2023 ഉദ്ഘാടനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ പ്രൊഫ എം കെ ഫരീദ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ സുഹുറാ അബ്ദുല്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്, നഗരസഭാ ഉപാദ്ധ്യക്ഷന്‍ അഡ്വ മുഹമ്മദ് ഇല്ല്യാസ്, എ.ഇ. ഒ ഷംലാബീവി, റിസ്വാനസവാദ്, പി എം അബ്ദുല്‍ ഖാദര്‍, ഷെഫ്‌ന അമീന്‍, അനസ് പാറയില്‍, സുനിത ഇസ്മായില്‍, റിയാസ് പ്ലാമൂട്ടില്‍, ഫാത്തിമ ഷാഹുല്‍, സുനില്‍ കുമാര്‍, നൗഫിയ ഇസ്മായില്‍, അന്‍സല്‍ന പരിക്കുട്ടി, ഹബീബ് .റ്റി എ. ഫാത്തിമ മാഹീന്‍, കെ.പി സിയാദ്, ഫൗസിയാബീവി, ബിന്‍സ് ജോസഫ്, വിന്‍സെന്റ് മാത്യൂസ്, തസ്‌നീം.കെ.മുഹമ്മദ്, മിന മര്‍യം നവാസ്, ജനറല്‍ കണ്‍വീനര്‍ ലീന എം പി, ആര്‍ ധര്‍മ്മ കീര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു.