തമിഴ്‌നാട് സ്വദേശിയുടെ ബന്ധുക്കളെ അറിയുന്നവര്‍ വിവരം നല്‍കണം

Kozhikode

കൊടുവള്ളി: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ്രതിയില്‍ ചികിത്സയിലിരിക്കെ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ ബന്ധുക്കളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ കൊടുവള്ളി പൊലിസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്ന് ഇന്‍സ്‌പെക്ടര്‍ ഒഫ് പൊലിസ് എസ് എച്ച് ഒ അറിയിച്ചു. 57 വയസ്സുള്ള അറുമുഖന്‍ എന്നയാളാണ് മരിച്ചത്.

കൊടുവള്ളി ടാക്‌സി സ്റ്റാന്റില്‍ വെച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഒക്ടോബര്‍ 8 നാണ് മരിച്ചത്. ചൊവ്വാഴ്ച (07.11.2023) ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇയാളുടെ ബന്ധുക്കളെ കുറിച്ച് അറിയുന്നവര്‍ കൊടുവള്ളി പോലീസില്‍ അറിയിക്കണം. ഫോണ്‍; 0495 2210213, 9497987192 (എസ്എച്ച്ഒ), 7025693939 (എസ്‌ഐ).