മേപ്പാടി: ഫലസ്തീനില്‍ ഉറ്റി വീഴുന്ന രക്ത തുള്ളികള്‍ വോട്ടാക്കി മാറ്റാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. ഒന്നിച്ച് സംഘടിപ്പിക്കേണ്ട ഐക്യദാര്‍ഢ്യം ചേരിതിരിഞ്ഞ് നടത്തുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ലജ്ജാകരമായ നീക്കങ്ങള്‍ സമൂഹം നീരസത്തോടുകൂടിയാണ് കാണുന്നതെന്ന് ഐ എസ് എം മര്‍കസുദ്ദഅ്‌വ യൂണിറ്റി വളണ്ടിയര്‍ സംഗമം അഭിപ്രായപ്പെട്ടു.
ജില്ലാ ചെയര്‍മാന്‍ ഇല്യാസ് ബത്തേരി അധ്യക്ഷത വഹിച്ചു. ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമം സംസ്ഥാന സെക്രട്ടറി റഫീക്ക് നല്ലളം ഉദ്ഘാടനം ചെയ്തു. അഹമ്മദ് കുട്ടി മദനി, അലി മദനി മൊറയൂര്‍, റഹീം ഖുബ, റൗളത്തുല്‍ ഉലും കോളേജ് പ്രിന്‍സിപ്പാള്‍ ഷഹദ് ബിനു അലി, റഫിഖ് നല്ലള്ളം, ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ചെയര്‍മാന്‍ നിയാസ് കെ.വി, അബ്ദുസലിം മേപ്പാടി, അബ്ദുസലാം മുട്ടില്‍, ജലീല്‍ മദനി, ബഷീര്‍ സ്വലാഹി, മഷൂദ് മേപ്പാടി, നിഷാദ് പുല്‍പള്ളി എന്നിവര്‍ സംസാരിച്ചു.