ചുഴലി അബ്ദുള്ള മൗലവിയുടെ പ്രഭാഷണം ഇന്ന്

Kozhikode

പൊക്കുന്ന്: നേരാണ് നിലപാട് എന്ന പ്രമേയത്തില്‍ ഡിസംബര്‍ 30, 31 തിയ്യതികളില്‍ നടക്കുന്ന ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ മാങ്കാവ് മണ്ഡലം പ്രചാരണോദ്ഘാടനം ഇന്ന് വൈകിട്ട് 6.30മുതല്‍ പൊക്കുന്ന് സലീന പാലസ് പരിസരത്ത് വെച്ച് നടക്കും.

കെ എന്‍ എം ജില്ലാ പ്രസിഡന്റ് സി മരക്കാരുട്ടി ഉദ്ഘാടനം ചെയ്യും. പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ ചുഴലി അബ്ദുള്ള മൗലവി ‘തൗഹീദാണ് പ്രധാനം, സുന്നത്താണ് നിധാനം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.