അല്‍ ഫുനൂൻ സംസ്ഥാന അറബിക് കലോത്സവം 28 ന് കോഴിക്കോട് മേപ്പയൂരിൽ നടക്കും

Kozhikode

കോഴിക്കോട്: മുജാഹിദ് സ്റ്റുഡന്‍സ് മൂവ്മെന്റ് അന്താരാഷ്ട്ര അറബിക് വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അല്‍ ഫുനൂൻ സംസ്ഥാന അറബിക് കലോത്സവം 28 ന് കോഴിക്കോട് മേപ്പയൂരിൽ നടക്കും.

ഇരുപത്തിയഞ്ചിലധികം അറബിക് കോളേജുകളിൽ നിന്നും മറ്റു കോളേജുകളിലെ അറബിക് ഡിപ്പാര്‍ട്ട്മെന്റുകളിൽ നിന്നുമായി മുന്നൂറിലധികം വിദ്യാര്‍ഥികള്‍ മാറ്റുരക്കും.

എട്ട് വേദികളിലായി നാല്‍പ്പതോളം കലാ സാഹിത്യ മത്സരങ്ങള്‍ ഒക്ടോബര് 2ന് മേപ്പയ്യൂരിൽ വെച്ച നടക്കും എന്ന് എം.എസ.എം സെക്രെട്ടറിയേറ്റ് അറിയിച്ചു.
ഇന്നലെ ചേർന്ന എം.എസ്.എം. സെക്രെട്ടറിയേറ്റിൽ അമീൻ അസ്‌ലാഹ് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രെട്ടറി സുഹ്‌ഫി ഇമ്രാൻ, സംസ്ഥാന ട്രെഷറർ നവാസ് ഒറ്റപ്പാലം, ഇത്തിഹാദ് സലഫി, ജംഷീദ് ഇരിവേറ്റി, അസീം തെന്നല, നിഷാൻ കണ്ണൂർ, ഷഫീഖ് ഹസ്സൻ, ആദിൽ പി.ടി., അബ്ദുസ്സലാം ശാക്കിർ, ആസിഫ് ഇസ്ലാഹി, മഹ്‌സൂം, സഅദ്, സദാദ്, ശിബിലി, യഹ്‌യ, ലബീബ് സിയാംകണ്ടം, നബീൽ നാസർ, സുഹൈൽ കല്ലേരി, മുസ്തഫ സ്വലാഹി എന്നിവർ പങ്കടുത്തു.