കോഴിക്കോട്: റോട്ടറി ഡിസ്ട്രിക്ട് 3204 ന്റെ വാര്‍ഷിക സമ്മേളനം ശനിയും ഞായറും ഫറോക്ക് കെ ഹില്‍സില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കാലിക്കറ്റ് റോട്ടറി ക്ലബ്ബ് ഈസ്റ്റിന്റെ സഹകരണത്തോടെ നടത്തുന്ന പ്രണയം 2023 വാര്‍ഷിക സമ്മേളനത്തില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. വിവിധ റോട്ടറി ക്ലബുകളുടെ പ്രധാന സേവന പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടാനും അംഗങ്ങള്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കാനും വിവിധ വിഷയങ്ങളെ സംബന്ധിച്ച് ലോക പ്രശസ്തരുടെ അറിവുകള്‍ പങ്ക് വെക്കാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കെ വി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
ശനിയാഴ്ച രാവിലെ 9 മണിക്ക് റോട്ടറി 3204 ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രമോദ് നായനാര്‍ പതാക ഉയര്‍ത്തും.
10 മണിക്ക് നടക്കുന്ന സമ്മേളനം ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. റോട്ടറി ഇന്റര്‍നാഷണല്‍ പ്രതിനിധി ജെ പി വ്യാസ് മുഖ്യാതിഥിയാകും. റോട്ടറി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഇലക്ട് അനിരുദ്ധ് റോയ് ചൗധരി, മുന്‍ ഡയറക്ടര്‍ കമാല്‍ സാഗ് വി , കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സ് വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് , അമേരിക്ക സി എ ഡി ഐ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ഈനാസ് , ഇന്റര്‍നാഷണല്‍ ട്രെയിനര്‍ ജി ബാല, കല്‍ക്കി സുബ്രഹ്മണ്യം , ഡോ. ഫാബിത് മൊയ്തീന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. വിദേശത്തെയും സ്വദേശത്തെയും കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്ത സംഗീത വിരുന്നും വിവിധ രാജ്യങ്ങളിലെ ഭക്ഷണ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ സ്റ്റാളും ഒരുക്കും. മംഗലാപുരം മുതല്‍ തൃശൂര്‍ വരെ ഉള്‍പ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3204 ലെ 1500 ഓളം അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രമോദ് വി വി നായനാര്‍, സംഘാടക സമിതി ചെയര്‍മാന്‍ കെ വി സക്കീര്‍ ഹുസൈന്‍, വൈസ് ചെയര്‍മാന്‍മാരായ എ കെ ഷാജി, മെഹ്‌റൂഫ് മണലൊടി , ജനറല്‍ സെക്രട്ടറി എം രാജഗോപാല്‍, ജോയിന്റ് സെക്രട്ടറി പി എസ് ഫ്രാന്‍സിസ്, ട്രഷറര്‍ സി മോഹനന്‍ ,റോട്ടറി ഈസ്റ്റ് പ്രസിഡന്റ് കെ.ശ്രീകുമാര്‍ , പ്രോഗ്രാം പബ്ലിസിറ്റി ചെയര്‍ സന്നാഫ് പാലക്കണ്ടി എന്നിവര്‍ പങ്കെടുത്തു.