ചേനോത്ത് ഗവ: സ്ക്കൂളിൽ പ്രവേശനോൽസവം വർണ്ണാഭമായി

Kozhikode

കോഴിക്കോട്: ചേനോത്ത് ഗവ: സ്ക്കൂൾ പ്രവേശനോൽസവം ഉൽസവച്ഛായ നിറഞ്ഞ അന്തരീക്ഷത്തിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടന്നു.വർണ്ണക്കുടകളും പുതുമണം മാറാത്ത പുസ്തകങ്ങളുമെത്തിയ നവാഗതരെ വർണ്ണ ബലൂണുകളും പുഷ്പങ്ങളും നൽകിയാണ് വരവേറ്റത്. ഒന്നാം ക്ലാസിൽ പുതുതായെത്തിയ കുരുന്നുകളെ കഴിഞ്ഞ വർഷം ചേർന്ന കുട്ടികൾ പേര് എഴുതിയ ബാഡ്ജ് കഴുത്തിൽ അണിയിച്ചു സ്വീകരിച്ചു. സ്കൂളിലെത്തിയ മുഴുവൻ കുട്ടികൾക്കും ആവശ്യാനുസൃതം ബാഗ്, കുട , നോട്ട് പുസ്തകങ്ങൾ എന്നിവ വിതരണം ചെയ്തു.

രക്ഷിതാക്കൾക്കായി നടന്ന പാരൻ്റിംഗ് ക്ലാസിന് കെ.പി. നൗഷാദ് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് അംഗം പി.ടി. അബ്ദുറഹിമാൻ പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതി കൺവീനർ സി. ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം കോ ഓപറേറ്റീവ് അർബൻ സൊസൈറ്റി സംഭാവന ചെയ്ത പഠനോപകരണങ്ങളുടെ വിതരണം ബാങ്ക് ഡയരക്ടർ കെ. ശശിധരൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സബിത സുരേഷ് , ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ , പി.സത്യാനന്ദൻ , പി. അജേഷ് , പി.ടി.എ വൈസ് പ്രസിഡണ്ട് പി.എം ഷൈബ,അധ്യാപകരായ കെ.പി. നൗഷാദ് ,പ്രീത പി പീറ്റർ , ആയിഷ സൻബക്ക് , അനഘ വെള്ളന്നൂർ , ധനില , മിസ്രിയ പുള്ളാവൂർ , എം. രാധാകൃഷ്ണൻ പ്രസംഗിച്ചു.