മാന്നാനം: കുര്യാക്കോസ് ഏലിയാസ് കോളേജിലെ ഫിലിം ക്ലബ്ബായ ‘കെ ഇ സി ഫിലിം ഹബ്ബിന്റെ ‘ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇന്‍ഡിവുഡ് ഫിലിം ക്ലബുമായി സഹകരിച്ച് ആയിരിക്കും പ്രവര്‍ത്തനങ്ങള്‍ നടക്കുക. പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സിനിമാ താരം വിയാന്‍ നിര്‍വഹിച്ചു. വരും തലമുറയിലെ സിനിമ മേഖലയോട് താല്പര്യമുള്ളവരെ വാര്‍ത്തെടുക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം എന്ന നിലയില്‍ സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്‍ഡിവുഡിന്റേത്.
ഇന്‍ഡിവുഡ് ഫിലിം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിനിമാ വ്യവസായത്തെക്കുറിച്ച് മനസിലാക്കുന്നതിനും മേഖലയില്‍ മികവ് തെളിയിച്ചവരെ കുറിച്ച് പഠിക്കുന്നതിനും സഹായിക്കുന്ന ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ കോളേജില്‍ സംഘടിപ്പിക്കും എന്ന് വിയാന്‍ പറഞ്ഞു. ചടങ്ങില്‍ ഇന്‍ഡിവുസ് ഫിലിം ക്ലബ് ബ്രാന്‍ഡ് അംബാസിഡര്‍ വിയാനെ ആദരിച്ചു. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് കുട്ടികളുമായുള്ള ചര്‍ച്ചയും നടന്നു.
ഇന്‍ഡിവുഡ് ഫിലിം സൊസൈറ്റിയുമായുള്ള സഹകരണത്തിലൂടെ കെ ഇ കോളേജിലെ ഫിലിം ക്ലബ് അംഗങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നതായി വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കോളേജ് ബാന്റിന്റെ സംഗീതവും, നന്ദന വേണുഗോപാലും സംഘവും അവതരിപ്പിച്ച നൃത്തവും അരങ്ങേറി. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ സി.എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിലിം ക്ലബ് ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍ ഇന്ദു പീറ്റര്‍ സ്വാഗതം പറഞ്ഞു. ഫിലിം ക്ലബ് വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍ സോനു തെരേസ ഷാജി നന്ദി പറഞ്ഞു. കോളേജ് ബര്‍സാര്‍ റവ. ഫാ. ബിജു തെക്കേകുറ്റ്, ഫിലിം ക്ലബ് ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍ ഡോ. മിധില ബേബി, റാം കൃഷ്ണ പി ആര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.