ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളില്‍ പങ്കെടുക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

Kozhikode

കോഴിക്കോട്: ഫലസ്തീനില്‍ ഹമാസിന്റെ നേതൃത്വത്തില്‍ നടക്കുന്നത് ഇസ്രയേല്‍ അധിനിവേശത്തിന്നെതിരിലുള്ള പ്രതിരോധവും സ്വാതന്ത്ര്യത്തിന്ന് വേണ്ടിയുള്ള പോരാട്ടവുമാണെന്നും
അതിനാല്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളിലും പരിപാടികളിലും എല്ലാ സമാധാന കാംക്ഷികളും പങ്കെടുക്കണമെന്നും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. പാളയം പള്ളിയില്‍ ജുമുഅ ഖുതുബാ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഫലസ്തീനില്‍ നടക്കുന്ന നരനായാട്ടിന്നെതിരില്‍ ലോക മനസ്സാക്ഷി ഉണരണം, പ്രതിഷേധിക്കണം. നാം എന്നും മര്‍ദ്ദിതര്‍ക്കം പീഡിതര്‍ക്കുമൊപ്പം നിലക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌റയേലിന്റെ ക്രൂരതയാല്‍ കഷ്ടപ്പെടുന്ന ഫലസ്തീന്‍ ജനതക്ക് വേണ്ടി അദ്ദേഹം പ്രത്യേക പ്രാത്ഥന നടത്തി.