തയ്യുള്ളതിൽ മുക്ക് – മംഗലാട് അക്വഡേറ്റ് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

Kozhikode

ആയഞ്ചേരി : ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ 29.21 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന തയ്യുള്ളതിൽ മുക്ക് – മംഗലാട് അക്വഡേറ്റ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം വാർഡ് മെമ്പർ എ.സുരേന്ദ്രൻ നിർവ്വഹിച്ചു.

മഴക്കാലത്ത് അരൂറ മലയിൽ നിന്നും മറ്റും കുത്തിയൊഴുകുന്ന മഴ വെളളത്തിൽ തകർന്ന റോഡിലൂടെയുള്ള യാത്രാദുരിതത്തിനും മംഗലാട് നഫീസത്തുൽ മിസ് രിയ കോളേജിൽ ഉപരിപഠനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ യാത്ര സുഖമമാക്കാനും റോഡ് യാഥാർത്ഥ്യമാവുന്നതോടെ കഴിയും. മലഞ്ചരിവിലുള്ള റോഡായത് കൊണ്ട് മഴക്കാലത്ത് ഉറവ ഉണ്ടാവുന്നത്കൊണ്ട് അവിടങ്ങളിലൊക്കെ കോൺക്രീറ്റ് എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുണ്ട്.ഫണ്ട് ലഭ്യമായി ടെണ്ടർ എടുത്തതു മുതൽ വീതി കുറഞ്ഞ സ്ഥലത്തൊക്കെ നാല് മീറ്ററാക്കിയുളള പ്രവർത്തനം നേരത്തെ പൂർത്തിയാക്കിയിരുന്നു.

ഒരു പ്രദേശത്തിന്റെ വിഷയങ്ങൾ മുന്നിൽ കണ്ട് പ്രവർത്തിക്കാനായതിലും വലിയ തുക ലഭ്യമാമാക്കാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട്. ആഹ്ളാദഭരിതരായ നാട്ടുകാരുടെ പ്രവർത്തി ഉദ്ഘാടന ആഘോഷത്തിൽ പങ്കു കൊള്ളാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യ മുണ്ടെന്നും മെമ്പർ പറഞ്ഞു. വികസന സമിതി അംഗം എം.എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. കുളങ്ങരത്ത് നാരായണൻ, ഇ.പി കുഞ്ഞബ്ദുള്ള, വികസന സമിതി കൺവീനർ അക്കരോൽ അബ്ദുള്ള, അച്ചുതൻ മലയിൽ, നൗഷാദ് തുപ്പനാരി, റോഡ് കമ്മിറ്റി ചെയർമാൻ എം.കെ.പി നാസർ തുടങ്ങിയവർ സംസാരിച്ചു.റോഡ് കമ്മിറ്റി കൺവീനർ പനയുള്ളതിൽ അമ്മത് ഹാജി സ്വാഗതവും ജോയിൻ കൺവീനർ ഒ.എം ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.