ദേശീയ വിദ്യാഭ്യാസനയം പ്രമേയമാക്കി അന്താരാഷ്ട്ര വിദ്യാഭ്യാസ ഉച്ചകോടി നാളെ കൊണ്ടോട്ടി വൈദ്യര്‍ അക്കാദമിയില്‍

Malappuram

കൊണ്ടോട്ടി: പുതിയ ദേശീയ വിദ്യാഭ്യാസ നയം മുഖ്യപ്രമേയം ആക്കിക്കൊണ്ട് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചേമ്പര്‍ ഓഫ് എജുക്കേഷനും ഇന്ത്യയുടെ മരിയ മോണ്ടിസോറി എന്നറിയപ്പെടുന്ന മീനാക്ഷി ശിവരാമകൃഷ്ണന്‍ സ്ഥാപക ചെയര്‍മാനും ആയിട്ടുള്ള വേള്‍ഡ് മോണ്ടിസോറി കൗണ്‍സിലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ 21മത് അന്താരാഷ്ട്ര വിദ്യാഭ്യാസ ഉച്ചകോടിയുടെ പ്ലീനറി സമ്മേളനം കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയില്‍ നവംബര്‍ 11ന് ശനിയാഴ്ച 10 മണി മുതല്‍ ആരംഭിക്കും. സ്വതന്ത്ര സമര സേനാനിയും ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന മൗലാന അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കല അക്കാദമിയുടെ ദശ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര വിദ്യാഭ്യാസ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ നാഷണല്‍ സ്റ്റാര്‍ട്ടപ്പ് ഫൈനലിസ്റ്റ് ആയ മള്‍ട്ടി വേഴ്‌സിറ്റിയുടെ ചാന്‍സിലറും പത്മശ്രീ അവാര്‍ഡ് ജേതാവുമായ അലി മണിക് ഫാന്‍ വിദ്യാഭ്യാസ ഉച്ചകോടി ഉച്ചയ്ക്ക് 2:00 മണിക്ക് നടക്കുന്ന പ്ലീനറി സെഷനില്‍ മോണ്ടിസോറി വിദ്യാഭ്യാസ കലണ്ടര്‍ പത്മശ്രീ ജേതാവ് കെ വി റാബിയക്ക് നല്‍കി ഉദ്ഘാടനം ചെയ്യും. ദേശീയ വിദ്യാഭ്യാസ അവാര്‍ഡ് ജേതാവും കോഴിക്കോട് എന്‍ എ ടി ഡയറക്ടറുമായ പ്രൊഫസര്‍ പ്രസാദ് കൃഷ്ണ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. മാപ്പിള കല അക്കാദമിയുടെ ചെയര്‍മാന്‍ ഡോ: ഹുസൈന്‍ രണ്ടത്താണി, സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, ഡോ: പി കെ പോക്കര്‍, നര്‍മ്മദ നാരായണന്‍ തുടങ്ങിയവര്‍ വിദ്യാഭ്യാസത്തിന്റെ അപ കോളനികരണവും ദേശീയ വിദ്യാഭ്യാസ നയവും എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.

ചേംബര്‍ ഓഫ് എജുക്കേഷന്റെയും വേള്‍ഡ് മോണ്ടിസോറി കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന മില്ലറ്റ് കിച്ചന്‍ പദ്ധതിയും മള്‍ട്ടിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്ന ഞാറ്റുവേല കലണ്ടറും ചടങ്ങില്‍ പ്രകാശനം ചെയ്യും. കേരളത്തിലെ മുഴുവന്‍ സ്‌കൂള്‍ കോളേജുകളില്‍ വേള്‍ഡ് ഇമ്മ്യൂണിറ്റി ക്ലബ്ബിന് കീഴില്‍ രൂപീകരിക്കുന്ന ചാപ്റ്ററുകള്‍ക്ക് നോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ ഗ്രീന്‍ കലണ്ടറും വിത്ത് വളവും(seed boat)സൗജന്യമായി നല്‍കും. റോട്ടറി ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഇന്റെ ഡിസ്ട്രിക് ഗവര്‍ണര്‍ ഡോ: സേതു ശിവ ശങ്കരന്‍, സിന്ധു സേതു എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. കാലത്ത് 10 മണിക്ക് ടി വി റസാക്ക് മെമ്മോറിയല്‍ തിയേറ്ററില്‍ നടക്കുന്ന നോളജ് ഫ്രെയിം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദേശീയ അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ വിദ്യാഭ്യാസ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ന്യൂറോ ലിങ്ക് സ്റ്റിക് പ്രോഗ്രാം എന്ന മനശാസ്ത്ര വിദ്യാഭ്യാസ ശാഖയെ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ സിനിമയായ ടേക്ക് ഇറ്റ് ഈസി ആണ് ഉദ്ഘാടന ചിത്രം. ഇന്ത്യയിലെ പ്രശസ്ത സംവിധായകരായ സത്യജിത് റേ, ലുതി ഘടക്, മുനാസന്‍ എന്നിവരുടെ പേരില്‍ കല്‍ക്കത്തയില്‍ നടത്തിവരുന്ന എസ് ആര്‍ എം ഇന്റര്‍നാഷണല്‍ മത്സരത്തില്‍ മികച്ച സംവിധായകനുള്ള അംഗീകാരം നേടിയ എ കെ സത്താറിനെ മേളയില്‍ ആദരിക്കും. അട്ടപ്പാടിയിലെ വിദ്യാഭ്യാസ പ്രവര്‍ത്തകരായ സാജന്‍ സിന്ധു സംവിധാനം ചെയ്ത എസ് എ ഇ ടി യുടെ പുരസ്‌കാരം നേടിയ പച്ചില കൂടും മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ജീവിതം പ്രമേയമാക്കി നിര്‍മിച്ച വൈദ്യര്‍ ഒരു കാവ്യ വിസ്മയം എന്ന ഡോക്യുമെന്ററിയും നെടിയിരിപ്പ് ഒരു ദേശത്തിന്റെ കഥ എന്ന പേരില്‍ കൊട്ടുക്കര പി വി എം എച്ച് എസ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ദേശീയ അവാര്‍ഡ് നേടിയ ഹെറിറ്റേജ് ഡോക്യുമെന്ററിയും ബാക്ക് ടു ഫ്യൂച്ചര്‍ എന്ന പേരില്‍ പുറത്തിറങ്ങിയ സിഗ്‌നേച്ചര്‍ ഫിലിമും എന്‍സിഇആര്‍ടിയുടെ ദേശീയ അവാര്‍ഡ് നേടിയ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഇഎംആര്‍സി ചിത്രീകരിച്ച് ആനിമേഷന്‍ ചിത്രവും സജിത് നടുത്തൊടിയുടെ ബാംബൂ ബില്ലിയാട്‌സും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഓരോ ചലച്ചിത്രങ്ങളുടെയും പ്രദര്‍ശനത്തിനുശേഷം സംവിധായകരും അണിയറ പ്രവര്‍ത്തകരുമായി സംവദിക്കാനുള്ള ഓപ്പണ്‍ ഫോറവും മേളയുടെ മുഖ്യ ആകര്‍ഷകമാണ്.

അന്തര്‍ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും ആയി വിദ്യാഭ്യാസത്തിന്റെ അപ കോളനികരണം അന്താരാഷ്ട്ര വിദ്യാഭ്യാസ ഉച്ചകോടിയുടെ രണ്ടാം ദിനമായ നവംബര്‍ 12ന് ഞായറാഴ്ച കാലത്ത് 10 മണി മുതല്‍ 2 മണി വരെ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഗോള മോണ്ടിസോറി വിദ്യാഭ്യാസ ഉച്ചകോടിയും പെട ഗോജിക് ട്രാപ്പ് എന്ന പേരിലുള്ള മോണ്ടിസോറി വിദ്യാഭ്യാസ പ്രദര്‍ശനവും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള സ്‌കോളര്‍ സിറ്റിയില്‍( മുസ്ലിയാര്‍ അങ്ങാടി )എബിസി ഇന്റര്‍നാഷണല്‍ മോണ്ടിസോറി സ്‌കൂളിലെ ഡോ: മരിയ മോണ്ടിസോറി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മോണ്ടിസോറിയുടെ യൂണിവേഴ്‌സിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന കള്‍ട്ടിവേഴ്‌സിറ്റിയുടെ ചാന്‍സിലറും പത്മശ്രീ അവാര്‍ഡ് ജേതാവുമായ അലി മണിക് ഫാന്‍ മോണ്ടിസോറി കലണ്ടര്‍ പ്രകാശനം ചെയ്തു ഉദ്ഘാടനം ചെയ്യും.

വേള്‍ഡ് മോണ്ടിസോറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും മിത്രം ഇന്റര്‍നാഷണല്‍ മോണ്ടിസോറി അക്കാദമിയുടെ ഫൗണ്ടറുമായ ശ്രീമതി നര്‍മ്മദ മോണ്ടിസോറി ശില്പശാലയ്ക്ക് നേതൃത്വം നല്‍കും. എണ്ണൂറില്‍ പരം അധ്യാപകരും രക്ഷിതാക്കളും പ്രിന്‍സിപ്പല്‍മാരും സ്ഥാപന മേധാവികളും പങ്കെടുക്കുന്ന ഏഷ്യയിലെ ആദ്യത്തെ ആഗോള മോണ്ടിസോറി വിദ്യാഭ്യാസ ഉച്ചകോടിയില്‍ ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയരേഖകളുമായി ബന്ധപ്പെടുത്തി നടക്കുന്ന സെമിനാറില്‍ വേള്‍ഡ് മോണ്ടിസോറി കൗണ്‍സില്‍ ഡയറക്ടര്‍ ഡോ: പി കെ നൗഷാദ് എന്‍ സി ഇ ആര്‍ ടി കരിക്കുലം മേധാവിയായിരുന്ന പ്രൊഫസര്‍ എം എ ഖാദര്‍ ചേമ്പര്‍ ഓഫ് എജുക്കേഷന്‍ സെക്രട്ടറി ജനറല്‍ ഡോ: കവിത ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആയി തയ്യാറാക്കിയ മോണ്ടിസോറി വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ ഡോ :മരിയ മോണ്ടിസോറിയുടെ അത്യപൂര്‍വ്വ ഗ്രന്ഥങ്ങളും കയ്യെഴുത്ത് പ്രതികളും മോണ്ടിസോറി അപ്പാരറ്റേസും പ്രദര്‍ശിപ്പിക്കുന്നതാണ്. വിദ്യാഭ്യാസ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 8592813331/8592814441 എന്ന നമ്പറുകളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.