ഇസ്ലാമോ ഫോബിയയെ ചെറുക്കാന്‍ മാധ്യമങ്ങള്‍ പിന്തുണക്കണം: മീഡിയ ശില്പശാല

Kozhikode

കോഴിക്കോട്: സംസ്ഥാനത്ത് സമുദായങ്ങള്‍ക്കിടക്ക് വിദ്വേഷം വളര്‍ത്തുന്നതിന് ബോധപൂര്‍വം സൃഷ്ടിക്കുന്ന ഇസ്ലാമോഫോബിയയെ ചെറുക്കാന്‍ മാധ്യമങ്ങള്‍ ബാധ്യത നിര്‍വഹിക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ മീഡിയ വിംഗ് സംഘടിപ്പിച്ച ഉത്തര മേഖലാ മാധ്യമ ശില്പശാല അഭിപ്രായപ്പെട്ടു.

പ്രബുദ്ധ കേരളത്തില്‍ വിദ്വേഷ രാഷ്ട്രീയത്തിന് മണ്ണൊരുക്കുന്നതിന് ഇസ്ലാമോഫോബിയയെ ഉപയോഗപ്പെടുത്തുന്നത് അവഗണിക്കാവതല്ല. കേരളത്തിന്റെ മാനവിക മൂല്യങ്ങളെ കാത്തു സൂക്ഷിക്കാന്‍ മാധ്യമ പിന്തുണ അനിവാര്യമാണെന്നും ശില്പശാല വ്യക്തമാക്കി.

വിശ്വമാനവിതെയക്ക് വേദ വെളിച്ചം എന്ന സന്ദേശവ്യമായി 2024 ജനുവരി 25, 26, 27, 28 തിച്ചതികളില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച മാധ്യമ ശില്പശാല കലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച് ചെയര്‍ ഡയരക്ടര്‍ ഖാദര്‍ പാലാഴി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം മര്‍കസുദ്ദഅവ മീഡിയവിംഗ് ചെയര്‍മാന്‍ ബി.പി.എ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. അശ്‌റഫ് തൂണേരി, മുസ്ത ജബ് മാക്കോളത്ത് എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തു. ശില്പശാല ഡയരക്ടര്‍ ശുക്കൂര്‍ കോണിക്കല്‍, കോഓര്‍ഡിനേറ്റര്‍ ടി. റിയാസ് മോന്‍, ജലീല്‍ വൈരങ്കോട്, പി.ടി.പി മുസ്തഫ പ്രസംഗിച്ചു.