കൊല്ലം : നിർമ്മിത ബുദ്ധിയുടെ അനന്ത സാധ്യതകൾ പൊതുസമൂഹത്തിന് ഗുണകരമാകും വിധത്തിൽ ഉപയോഗപ്പെടുത്താനും ഡീപ് ഫേക്ക് അടക്കമുള്ള പുതിയ കാലത്തെ ആശങ്കകളെ ചെറുക്കും വിധത്തിൽ നിയമ നിർമ്മാണങ്ങൾ ഉണ്ടാക്കാനും സര്ക്കാർ സന്നദ്ധമാകണമെന്ന് കൊല്ലം പവിത്രം കൺവെൻഷൻ സെന്ററിൽ നടന്ന 27-ാമത് എം.എസ്.എം പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനം ആവശ്യപ്പെട്ടു. തൊഴിൽ,വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങി പ്രധാന മേഖലകളിൽ എല്ലാം നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ വലുതാണ്. അതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട ആശങ്കകളും കൃത്യമായി ചർച്ച ചെയ്യപ്പെടണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
“നിർമ്മിത ബുദ്ധിയുടെ കാലത്ത് വെട്ടമാവുകയാണ് ഇസ്‌ലാം ” എന്ന പ്രമേയത്തിൽ മൂന്ന് ദിവസമായി നടന്ന പരിപാടിയുടെ സമാപന സമ്മേളനം കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു.എൻ കെ പ്രേമചന്ദ്രൻ എംപി, പി.സി വിഷ്ണുനാഥ് എംഎല്‍എ മുഖ്യാതിഥികളായി. സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ,ഡോ.പി.പി അബ്ദുൽ ഹഖ്, സലാഹുദ്ദീൻ മദനി, റഷീദ് ഉസ്മാൻ സേട്ട്, ഡോ.എ.ഐ അബ്ദുൽ മജീദ് സ്വലാഹി, എം.എസ്. എം. സംസ്ഥാന പ്രസിഡന്റ് അമീൻ അസ്‌ലഹ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹ്ഫി ഇംറാൻ സ്വലാഹി,നവാസ് ഒറ്റപ്പാലം, സഅദുദ്ദീൻ സ്വലാഹി, ഷഫീഖ് ഹസൻ അൻസാരി, ആസിഫ് ഇസ്ലാഹി ,ഇത്തിഹാദ് ബിൻ സൈദ്, മഹസവും അഹ്മദ് സ്വലാഹി, ആദിൽ അത്താണിക്കൽ, അബ്ദുസ്സലാം ഷാക്കിർ, സഹദ് സ്വലാഹി, സദാദ് അബ്ദുസമദ്, യഹിയ കാളികാവ്, നിഷാൻ കണ്ണൂർ, ജംഷീദ് ഇരുവേറ്റി, എന്നിവർ സംബന്ധിച്ചു.നൂർ മുഹമ്മദ് സേട്ട് അവാർഡ് വിതരണം നടത്തി.കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി അബ്ദുസമദ് സർഗ്ഗവിചാരം വെബ്സിൻ ലോഞ്ചിങ്ങും,പി.വി ഹാരിഫ് കോയമ്പത്തൂർ അൽ അദ്കാർ ആപ്ലിക്കേഷൻ ലോഞ്ചിങ്ങും നിർവഹിച്ചു.
രാവിലെ നടന്ന ഗേൾസ് ഗാതറിംഗിൽ മിൻഹ ഹബീബ്, ഫെബിന നാസർ, ആയിഷ അഖീല, ഡോ.
ഫർഹ നൗഷാദ് എന്നിവർ വിഷയാവതരണം നടത്തി.വിവിധ സെഷനുകളിലായി ഡോ.സുൽഫിക്കർ അലി, ഷെരീഫ് മേലേതിൽ, ഷാക്കിർ മുണ്ടേരി, മഹ്സൂം അഹമ്മദ് എന്നിവർ സംസാരിച്ചു. കരിയർ ഗൈഡൻസ് സെഷനിൽ സംഗീത് കെ,ഡോ. നൗഫൽ ബഷീർ,വി.കെ സക്കരിയ,ഡോ.സി.എം സാബിർ നവാസ്,യാസർ മുഹമ്മദ്, മഹാദേവ് രതീഷ്,മുഹമ്മദ് സിയാദ്,ആദിൽ മുഹമ്മദ് എന്നിവർ സന്നിഹിതരായി.