ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം എസ് എം ഹൈസെക്

Kozhikode

പേരാമ്പ്ര: ഫലസ്തീനിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എം ഹൈസെക്23 പേരാമ്പ്രയില്‍ സമാപിച്ചു. ധാര്‍മികതയാണ് മാനവികതയുടെ ജീവന്‍ എന്ന പ്രമേയത്തില്‍ കേരള നദ് വത്തുല്‍ മുജാഹിദിന്റെ വിദ്യാര്‍ഥി സംഘടനയായ മുജാഹിദ് സറ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം.എസ്.എം) കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര വെള്ളിയൂരിലെ ഹിമായ കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ പരിപാടിയാണ് സമാപിച്ചത്.

വിവിധ സെഷനുകളിലായി നടന്ന പരിപാടിയില്‍ ജില്ലയിലെ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ, കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍ ക്ലാസുകള്‍, ഗേള്‍സ് ഗാതറിങ്ങ് തുടങ്ങിയവ നടന്നു.

പേരാമ്പ്രയില്‍ ഞായറാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പരിപാടി കെ.എന്‍.എം കോഴിക്കോട് ജില്ല നോര്‍ത്ത് കമ്മിറ്റി പ്രസിഡന്റ് വി.പി അബ്ദുസലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എം പ്രസിഡന്റ് ഫാറൂഖ് അഹമദ് കെ പി. അധ്യക്ഷനായി. കെ. മുരളീധരന്‍ എം.പി മുഖ്യാതിഥിയായി. സി.കെ പോക്കര്‍ മാസ്റ്റര്‍, ഫാറൂഖ് അഹമദ്, ഇബ്രാഹീം ഫാറൂഖി, ഷമീര്‍ വാകയാട്, ആര്‍.കെ മൂസ, ടി.പി മൊയ്തു, ടി.വി അബ്ദുല്‍ഖാദര്‍, അബ്ദുറഹിമാന്‍ വമ്പന്‍,സി.എച്ച് അമ്മദ് ഹാജി, എന്‍. കുഞ്ഞബ്ദുല്ലമാസ്റ്റര്‍, സി.എം അബ്ദുറഹിമാന്‍ മാസ്റ്റര്‍, കരിം കോച്ചേരി, ആര്‍.കെ മുനീര്‍, നദീം ടി.ടി.കെ പങ്കെടുത്തു.

വിവിധ സെഷനുകളിലായി ഫഹദ് മണിയൂര്‍, ശാഹിദ് മുസ്ലിം ഫാറൂഖി, ജലീല്‍ മാമാങ്കര, സുഹൈല്‍ ഫുര്‍ഖാനി, അസീം തെന്നല, ഫഹദ് ബിന്‍ റഷീദ് സംസാരിച്ചു.സമാപന സമ്മേളനം എം.എസ്.എം സംസ്ഥാന സെക്രട്ടറി ശാഫി ഇംറാന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അമീന്‍ അസ്ലഹ് മുഖ്യാതിഥിയായി. കെ.സഹദ് അധ്യക്ഷനായി. അലി കിനാലൂര്‍, നൗഷാദ് കരുവണ്ണൂര്‍, വി.പി മുഹമ്മദ് മാസ്റ്റര്‍, നജീബ് നൊച്ചാട് പ്രസംഗിച്ചു.