പരപ്പന്‍ പൊയില്‍ മര്‍ഹബ മന്‍സിലില്‍ കെ പി മുഹമ്മദ് മാസ്റ്റര്‍ നിര്യാതനായി

Kozhikode

കൊടുവള്ളി: ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനും പരപ്പന്‍ പൊയില്‍ മസ്ജിദുല്‍ ഹുദാ മസ്ജിദ് കമ്മിറ്റി അംഗവുമായിരുന്ന പരപ്പന്‍ പൊയില്‍ മര്‍ഹബ മന്‍സിലില്‍ കെ പി മുഹമ്മദ് മാസ്റ്റര്‍ (71) നിര്യാതനായി. കുറ്റിക്കാട്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപകനായിരുന്നു. പിതാവ്: പരേതനായ കോളാട്ടപൊയില്‍ ആലികുട്ടി ഹാജി. മാതാവ്: പരേതയായ ഉമ്മേത്തി.

ഭാര്യ: സൈനബ (റിട്ട. അധ്യാപിക എളേറ്റില്‍ ജി.എം.യു.പി.സ്‌കൂള്‍ ), മക്കള്‍: നജ്മല്‍ ഹക് (ജിക്ക മര്‍ഹബ ഇവന്റ് ), ഫസ്‌ലു റഹ്മാന്‍, ഫസീല. മരുമക്കള്‍:. അന്‍സാര്‍ പിലാത്തോട്ടം, ജിഷാന കരുമല. സഹോദരങ്ങള്‍: അബ്ദുസലീം, ഫാത്തിമ, സൈനബ, ആസിയ, സുലൈഖ, സഫിയ. മയ്യിത്ത് നമസ്‌കാരം ഇന്ന് ഞായര്‍ രാവിലെ 11 മണിക്ക് വാവാട് ജുമാ മസ്ജിദ്.