കൊല്ലം: അഭിഭാഷകന്‍ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി. കൊട്ടാരക്കരയിലാണ് സംഭവം. അഭിഭാഷകനായ അഖില്‍രാജാണ് ഭാര്യയായ ഐശ്വര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഐശ്വര്യ ഏഴുകോണ്‍ സ്വദേശിനിയാണ്. ഇവരും അഭിഭാഷകയാണ്.
കൈക്കും മുഖത്തും കഴുത്തിനും പൊള്ളലേറ്റ ഐശ്വര്യയെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഭര്‍ത്താവ് അഖില്‍രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഇരുവരും തമ്മിലുള്ള കേസ് കോടതിയിലാണ്. കോടതി ഇരുവരെയും വിളിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് ഐശ്വര്യയെ ബൈക്കില്‍ പിന്തുടര്‍ന്ന് അഖില്‍രാജ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.