മന്നാനിയയില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
പാങ്ങോട്: മന്നാനിയ കോളെജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തെ ആധാരമാക്കിയുള്ള സെമിനാര്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.മുബാറക് പാഷ ഉദ്ഘാടനം ചെയ്തു. യു ജി സി സ്‌പോണ്‍സര്‍ ചെയ്ത സെമിനാറില്‍ കോളെജ് പ്രിന്‍സിപ്പലും ന്യൂനപക്ഷ ക്ഷേമ വികസന വകുപ്പ് മുന്‍ ഡയറക്ടറുമായ പ്രൊഫ. ഡോ പി നസീര്‍ അധ്യക്ഷത വഹിച്ചു.
ലോകത്ത് എവിടെയുമുള്ള ഏറ്റവും മികച്ച വിദ്യാഭ്യാസഗവേഷണ സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ പ്രാതിനിധ്യം നമുക്ക് കാണാനാകുമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ച ഡോ.മുബാറക് പാഷ അഭിപ്രായപ്പെട്ടു. രാജ്യം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന കാലം മുതല്‍ക്കേ നമ്മുടെ രാജ്യത്ത് വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണുള്ളത്. അതിന് തുടര്‍ച്ചയെന്നോളം നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉന്നത വിദ്യാഭ്യാസ രംഗത്തിന് മുതല്‍ക്കൂട്ടാകുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടു. ഒരു വിഷയം പഠിക്കാന്‍ നിരവധി കോളെജുകള്‍ ചെറിയ പ്രദേശങ്ങളില്‍ പോലും നമുക്ക് കിട്ടിയത് അത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സംസ്‌കാരം നമുക്ക് ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്നു നടന്ന ടെക്‌നിക്കല്‍ സെഷന്‍ കേരള യൂണിവേഴ്‌സിറ്റി കൊമേഴ്‌സ് വിഭാഗം ഡീനും തലവനുമായ ഡോ ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍ ആണ് നയിച്ചത്. വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയം, വിദ്യ അഭ്യസിക്കുന്നതിനുള്ള കാലവും ദൂരവും അപ്രസക്തമാക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന മൂന്ന് വേദികളിലായി ഓണ്‍ലൈന്‍ഓഫ്‌ലൈന്‍ പ്രബന്ധാവതരണങ്ങള്‍ നടന്നു. സമാപന സമ്മേളനം കോളെജിയേറ്റ് വിദ്യാഭ്യാസ ഡയറക്ട്രേറ്റ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ ഡോ സുവര്‍ണകുമാര്‍ ഉദ്ഘാടനം ചെയ്തു.
കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ പി നസീര്‍ കോളെജ് സൂപ്രണ്ട് കടയ്ക്കല്‍ ജുനൈദ്, അധ്യാപകരായ, ഡോ സുമ ആര്‍, ഡോ ദില്‍ഷാദ് ബിന്‍ അഷ്‌റഫ്, ഡോ സിയാദ് യു, ഡോ ഹാഷിം എം, ഡോ ഷിജി ഫാസില്‍, അബ്ദുല്‍ ഹാദി എം. എന്നിവര്‍ പ്രസംഗിച്ചു.