കല്പറ്റ: ഇരട്ടക്കൊലയിലും ആത്മഹത്യയിലും നടുങ്ങി വയനാട്. സുല്‍ത്താന്‍ ബത്തേരി ആറാം മൈലിലാണ് ഭാര്യയെയും മകനെയും വെട്ടിക്കൊന്നതിന് ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകമറിഞ്ഞത്. പുത്തന്‍പുരയ്ക്കല്‍ ഷാജുവാണ് ഭാര്യ ബിന്ദു, മകന്‍ ബേസില്‍ എന്നിവരെ കൊലപ്പെടുത്തിയതിന് ശേഷം തൂങ്ങിമരിച്ചത്.
സ്ഥരമായി ഷാജു മദ്യപിച്ച് സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന ആളായിരുന്നു. തുടര്‍ന്ന് ഷാജുവിന്റെ ഭാര്യയും മകനും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഷാജു വീട്ടിലെത്തുന്നത് കോടതി വിലക്കിയിരുന്നു. ഒരുമാസം മുന്‍പായിരുന്നു കോടതിയുടെ ഉത്തരവുണ്ടായിരുന്നത്. എന്നാല്‍ ഇന്നലെ രാത്രി ഷാജു വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നു.