ഹരിതം ഫുഡ്‌സിന്‍റെ പുതിയ സംരംഭമായ ‘റിഥം ഇവന്‍റ് ഗലേറിയ’ ഓഡിറ്റോറിയം ഉദ്ഘാടനം

Kozhikode

കോഴിക്കോട്: ഭക്ഷ്യോത്പന്നങ്ങളുടെ ഉത്പാദന കയറ്റുമതി വിപണന രംഗത്ത് കഴിഞ്ഞ 30 വര്‍ഷത്തോളമായി വ്യക്തിമുദ്ര പതിപ്പിച്ച ഹരിതം ഫുഡ്‌സിന്റെ പുതിയ സംരംഭമായ ‘റിഥം ഇവന്റ് ഗലേറിയ’ ഓഡിറ്റോറിയം കോഴിക്കോട് പുത്തൂര്‍ മഠത്തില്‍ 2023 നവംബര്‍ 19നു ഞായറാഴ്ച നാടിനായി സമര്‍പ്പിക്കും.

എം കെ രാഘവന്‍ എം പി ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷനായിരിക്കും. Shri.PTA Rahim MLA, Mayor Smt.Beena Philip,Shri.Saadlafi Al Muthairi,(Kuwait),Shri Sayd Bin Rajab Al Maliki(Saudi Arabia) തുടങ്ങിയവര്‍ മുഖ്യതിഥികളായിരിക്കും.

40000 സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക രീതിയില്‍ രൂപ കല്‍പ്പന ചെയ്തിട്ടുള്ള 850 പുഷ്ബാക്ക് ചെയര്‍ സീറ്റിംങ് കപ്പാസിയുള്ള ഈ ഫുള്ളി എയര്‍കണ്ടീഷന്‍ഡ് ഓഡിറ്റോറിയം ഈ തരത്തിലുള്ള മലബാറിലെ ആദ്യത്തേതാണ്.

80 x 40 feet വിസ്ത്രി തിയിലുള്ള മെയിന്‍ സ്‌റ്റേജ് ഏരിയ, 250 കാര്‍ പാര്‍ക്കിങ്, VIP ലോഞ്ച്, വിശാലമായ ഡൈനിങ്ങ് ഹോള്‍, സ്‌റ്റേജിന്റെ ഇരു വശങ്ങളിലും LED സ്‌ക്രീന്‍ തുടങ്ങിയവ ‘റിഥ ‘ ത്തിന്റ ചില പ്രത്യേകതകളാണ്.

ഉദ്ഘാടന ദിവസം സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 3 പെണ്‍കുട്ടികളുടെ വിവാഹ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ചടങ്ങും നടക്കും. സമൂഹത്തിലെ 3 നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹത്തിന്റെ എല്ലാ ചിലവുകളും ഏറ്റെടുത്ത് നടത്താനാണ് തീരുമാനം.

നവംബര്‍ 19 ഞായറാഴ്ച നടക്കുന്ന ‘റിഥം ഇവന്റ് ഗലേറിയ’ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.