മേപ്പാടി: ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ 4 മണിക്ക് ശേഷവും ഒ പി സേവനം ഉറപ്പുവരുത്തുന്നതിനായി അത്യാഹിത വിഭാഗത്തില്‍ ഫാസ്റ്റ് ട്രാക്ക് ഒ പി ആരംഭിച്ചു. എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ച ഫാസ്റ്റ് ട്രാക്ക് ഒ പി യില്‍ എമര്‍ജന്‍സി ഫീസിഷന്‍ ആദ്യം കണ്ടതിനു ശേഷം ആവശ്യമെങ്കില്‍ മറ്റു ജനറല്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും. അനാവശ്യമായി ഉണ്ടായേക്കാവുന്ന കാലതാമസം ഒഴിവാകുകയും ഒപ്പം രോഗിക്ക് പെട്ടെന്ന് ചികിത്സ നല്‍കാനും ഇതുവഴി സാധ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8111881234 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.