അധാര്‍മികതക്കെതിരെ ബോധവല്‍ക്കരണം അനിവാര്യം: കെ എന്‍ എം വയനാട്

Wayanad

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കല്പറ്റ: സമൂഹം അന്ധവിശ്വാസത്തിലേക്കും അധാര്‍മികതയിലേക്കും ദ്രുതഗതിയില്‍ പ്രയാണം ചെയ്യുമ്പോള്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക ജീവിത സന്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രബോധനം നിര്‍വഹിക്കേണ്ടത്. എന്നാല്‍ ഇതിന് പകരം ചില പണ്ഡിതന്മാര്‍ മായാവി കഥയുടെ മാസ്മരികതയിലേക്ക് സമൂഹത്തെ വഴി നടത്തുകയാണ്. ഇത് അപകടകരമാണെന്നും സംഘടനാ പക്ഷപാതിത്വത്തിന് അതീതമായി മാനവ സംസ്‌കരണത്തിനും സാമൂഹിക ഭദ്രതക്കും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി പറഞ്ഞു.

കെ എന്‍ എം സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന ആദര്‍ശ വീഥിയില്‍ വിശുദ്ധിയോടെ വിവേകത്തോടെ എന്ന ക്യാംപയിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ അസ്ഗര്‍ അലി മുഖ്യപ്രഭാഷണം നടത്തി. ഹമീദലി അരൂര്‍ സംഘടന ക്ലാസ് എടുത്തു. റഹ്മത്തുള്ള സ്വലാഹി, കെ എം കെ ദേവര്‍ഷോല, പോക്കര്‍ ഫാറൂഖി, സി കെ ഉമ്മര്‍, യൂനുസ് ഉമരി, ഷബീര്‍ അഹമ്മദ്, ഹുസൈന്‍ മൗലവി, നജീബ് കാരാടന്‍, യൂസഫ് ഹാജി ബത്തേരി എന്നിവര്‍ പ്രസംഗിച്ചു, സയ്യിദ് അലി സ്വലാഹി ഉത്‌ബോധന നിര്‍വഹിച്ചു.