മാലിന്യ സംസ്‌കരണത്തോടുള്ള മനോഭാവത്തില്‍ മാറ്റം വേണമെന്ന്

Kozhikode

കോഴിക്കോട്: മാലിന്യ സംസ്‌കരണമെന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമായി കാണുന്ന മനോഭാവത്തിലേക്ക് നഗരവാസികള്‍ മാറണമെന്ന് കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ നാസര്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇമേജ് പരിസ്ഥിതി മിത്ര 2023 സ്‌റ്റേറ്റ് അവാര്‍ഡ് നേടിയ അശ്വിനി ഡയഗ്‌നോസ്റ്റിക്ക് സര്‍വീസസിനും അണിയറ പ്രവര്‍ത്തകര്‍ക്കും ദര്‍ശനം സാംസ്‌കാരിക വേദി സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസ്ഥിതിയ്ക്ക് വിപരീതമായി സഹകരിക്കാത്ത സമീപനം എടുക്കുന്നവരുമുണ്ട്. എന്നാല്‍ വരും കാലത്ത് അത്തരമാളുകള്‍ക്ക് കൂടി തങ്ങളുടെ മനോഭാവം മാറ്റേണ്ടിവരുമെന്നും മാലിന്യ സംസ്‌കരണ രംഗത്തെ മാറി വരുന്ന സര്‍ക്കാര്‍ നിയമങ്ങള്‍ അതിനവരെ നിര്‍ബന്ധിതരാക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ചടങ്ങില്‍ കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സതീശന്‍ കൊല്ലറക്കല്‍ അധ്യക്ഷത വഹിച്ചു.

അശ്വിനി ഡയഗ്‌നോസ്റ്റിക്ക് സര്‍വീസസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പി.സി. രാജലക്ഷ്മിയെ ആര്‍ട്ടിസ്റ്റ് പി.കെ. ശെല്‍വരാജ് പൊന്നാടയണിയിച്ചാ ദരിച്ചു.തുടര്‍ന്ന് ജീവനക്കാര്‍ക്ക് ഉപഹാരം വിതരണം ചെയ്തു.

പാളയം സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം കെ സുബൈര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ എ എം ഇര്‍ഷാദ്, എം വി സജിത എന്നിവരും സംസാരിച്ചു. ദര്‍ശനം സാംസ്‌കാരികവേദി സെക്രട്ടറി എം.എ ജോണ്‍സണ്‍ സ്വാഗതവും എന്‍ അഞ്ജു നന്ദിയും പറഞ്ഞു.