ക്ലാസ് മേറ്റ്‌സ് മൈസൂര്‍ ടൂര്‍ ഡിസംബറില്‍

Wayanad

മേപ്പാടി: ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 41 വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ് എസ് എല്‍ സിക്ക് പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പായ ക്ലാസ് മേറ്റ്‌സ് സഹപാഠികള്‍ വീണ്ടും പിക്‌നിക്കിന് തയ്യാറെടുക്കുന്നു. ഡിസംബര്‍ രണ്ട്, മൂന്ന് തിയ്യതികളിലാണ് കൂട്ടായ്മയുടെ മൂന്നാമത് യാത്ര. ഇത്തവണ മൈസൂരിലേക്കാണ് യാത്ര പോകുന്നത്.

കൂട്ടായ്മ രൂപീകരിച്ചതിന് ശേഷം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം കാഴ്ചവെച്ചിട്ടുണ്ട്. തുടര്‍ന്നും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി ഇടപെടാന്‍ തന്നെയാണ് കൂട്ടായ്മയുടെ തീരുമാനം.