മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ വിജയകരമായി മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനവും എം ടി കോഴ്സിന്റെ എട്ടാമത് ബാച്ചിന്റെയും ഒപ്പം ആദ്യ ഹെൽത്ത് ഇൻഫോർമാറ്റിക്‌സ് കോഴ്സിന്റെ ഉദ്ഘാടനവും എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു. ഇതോടെ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സ് പൂർത്തിയാക്കിയ ബാച്ചുകളുടെ എണ്ണം 7 ആയി. ആരോഗ്യ മേഖലയിലെ മറ്റ് തൊഴിലവസരങ്ങളെ വച്ച് നോക്കുമ്പോൾ കുറഞ്ഞ യോഗ്യതയിൽ കേവലം 10 മാസം കൊണ്ട് ഒരു മെഡിക്കൽ പ്രൊഫഷണൽ ആകാമെന്നത് മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സിന്റെ മാത്രം പ്രത്യേകതയാണ്.
ചടങ്ങിൽ വൈസ് ഡീൻ ഡോ എപി കാമത്, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ അരുൺ അരവിന്ദ്, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ ഷാനവാസ് പള്ളിയാൽ, കോഴ്സ് ഡയറക്ടറും ഹെൽത്ത് ഇൻഫോർമാറ്റിക്സ് വിഭാഗം സീനിയൻ മാനേജറുമായ ബി എസ് ശിവപ്രകാശ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ, ഹെൽത്ത് ഇൻഫോർമാറ്റിക്സ്, മെഡിക്കൽ കോഡിംഗ് തുടങ്ങിയ കോഴ്സുകളുടെ കൂടുതൽ വിവരങ്ങൾക്ക് 8111881076 എന്ന നമ്പറിൽ വിളിക്കുക.