ഫലസ്തീന്‍ സാമുദായിക ധ്രുവീകരണം അപകടകരം: കെ എന്‍ എം

Wayanad

സുല്‍ത്താന്‍ ബത്തേരി: ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്ന ക്രൂരതക്കെതിരെ ലോകത്തെ മനുഷ്യ സ്‌നേഹികള്‍ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലും ചെറുതും വലുതുമായ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ഗസ്സയെ സാമുദായിക ധ്രുവീകരണത്തിന് ഉപയോഗപ്പെടുത്തുകയാണ് ഫാസിസ്റ്റ് ശക്തികള്‍. ഇസ്രായേല്‍ ഫലസ്തീന്‍യുദ്ധം ക്രിസ്ത്യന്‍ മുസ്ലീം ചേരിതിരിവിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന ഫാസിസ്റ്റ് കുതന്ത്രത്തെ കരുതിയിരിക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ദൗത്യപദം പ്രീകോണ്‍ മീറ്റ് ആവശ്യപ്പെട്ടു. ജനുവരിയില്‍ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ദൗത്യപദം സംസ്ഥാന ഉപാധ്യക്ഷന്‍ കെ എം സൈതലവി എഞ്ചിനീയര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എസ് അബ്ദുള്‍സലിം മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കെ എന്‍ എം സംസ്ഥാന ട്രഷറര്‍ മമ്മു സാഹിബ് കോട്ടക്കല്‍, അബ്ദുല്‍ അസീസ് സലാഹി, അബ്ദുല്‍ ഹക്കീം അമ്പലവയല്‍, അബ്ദുല്‍ സലാം മുട്ടില്‍, അബ്ദുസമദ് പുല്‍പ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.