കുറ്റിപ്പുറം : സമുദായ ഐക്യം കാലം തേടുന്ന അനിവാര്യതയാണെന്ന് അഡ്വക്കറ്റ് ഹാരിസ് ബീരാൻ എംപി അഭിപ്രായപ്പെട്ടു ഉത്തർപ്രദേശിൽ അടക്കം ഉത്തരേന്ത്യയിലെ വിവിധ ഇടങ്ങളിൽ ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് കക്ഷികളെ തടയിടാൻ ആയത് മുസ്ലിം സമുദായത്തിന്റെ യോജിച്ച രാഷ്ട്രീയ നിലപാടുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മുജാഹിദ് സ്റ്റുഡൻസ് മൂവ്മെന്റ് എം എസ് എം സംഘടിപ്പിച്ച അന്താരാഷ്ട്ര പ്രൊഫഷണൽ വിദ്യാർഥി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.