രാജീവ് ആലുങ്കലിന്‍റെ സമ്പൂര്‍ണ്ണ ചലച്ചിത്ര ഗാനസമാഹാരം ‘ഇനിയും കൊതിയോടെ’ മമ്മൂട്ടി പ്രകാശനം ചെയ്തു

Cinema

സിനിമ വര്‍ത്തമാനം / സുനിത സുനില്‍

കവിയും, ചലച്ചിത്ര ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്റെ സമ്പൂര്‍ണ്ണ ചലച്ചിത്ര ഗാനസമാഹാരമായ ‘ഇനിയും കൊതിയോടെ’ മമ്മൂട്ടി കൊച്ചിയില്‍ പ്രകാശനം ചെയ്തു. ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകള്‍ കൊണ്ട് രാജീവ് ആലുങ്കല്‍ എഴുതിയ 135 ചലച്ചിത്രങ്ങളിലെ 350 ഗാനങ്ങളാണ് സമാഹാരത്തില്‍ ഉള്ളത്. സഹപ്രവര്‍ത്തകരുമൊത്തുള്ള അന്‍പതിലേറെ ഓര്‍മ്മ ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ഭാവുക കുറിപ്പും, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്റെ അവതരികയുമുള്ള പുസ്തകത്തിന്റെ പ്രസാധകര്‍ കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ് ആണ്.