കോഴിക്കോട്: എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി മേഖല സെമിനാര്‍ ഫറോക്ക് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു.
‘സഹകരണ സ്ഥാപനങ്ങള്‍ക്കായി ഉയര്‍ന്നുവരുന്ന മേഖലകളും ബിസിനസ് ചെയ്യുന്നതിനുള്ള കാര്യപ്രാപ്തിയും’ എന്ന വിഷയത്തെ ആസ്പദമാക്കി റിട്ടയേര്‍ഡ് സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.വി. റഷീദ് അലി സംസാരിച്ചു.
സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടര്‍മാരായ പി മിനി, എന്‍.പി. മുബീന, കെ സബീഷ് കുമാര്‍, രാമനാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് ചെയര്‍മാന്‍ ഗംഗാധരന്‍, ഫറോക്ക് വ്യാപാരി സഹകരണ സംഘം പ്രസിഡണ്ട് കെ.ടി.അബ്ദുള്‍ മജീദ്, ഫറോക്ക് വനിത സഹകരണ സംഘം പ്രസിഡണ്ട് പുഷ്പലത, റിട്ടയേര്‍ഡ് ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ. മാധവന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍ എം കെ ഗീത അധ്യക്ഷയായിരുന്നു. ഫറോക്ക് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി. കെ സേതുമാധവന്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ. സജിത് കുമാര്‍ നന്ദിയും പറഞ്ഞു.